ജയ്ഷ് ഇ മുഹമ്മദ് ഭീകരൻ ഖാലിദ് കൊല്ലപ്പെട്ടു

കഴിഞ്ഞയാഴ്ച ശ്രീനഗർ വിമാനത്താവളത്തിലുണ്ടായ ചാവേർ ആക്രമണത്തിന്റെ സൂത്രധാരൻ ജയ്ഷ് ഇ മുഹമ്മദ് ഭീകരൻ ഖാലിദ് കൊല്ലപ്പെട്ടു. ബാരാമുള്ളയിൽ സുരക്ഷാ സേന നടത്തിയ വെടിവെപ്പിലാണ് ഖാലിദ് കൊല്ലപ്പെട്ടതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർ ചെയ്യുന്നു.
പിടികിട്ടാപ്പുള്ളികളുടെ പട്ടികയിൽ ഉൾപ്പെട്ട ആളാണ് പാക്ക് പൗരനായ ഖാലിദ്. ഇന്ന് പുലർച്ചെ ലഡൂരയിൽ പട്രോളിംഗ് നടത്തുകയായിരുന്ന സ്‌പെഷൽ ഓപ്പറേഷൻസ് ഗ്രൂപ്പിന് നേർക്ക് ഖാലിദ് വെടിയുതിർക്കുകയായിരുന്നു. ഇതിനെതിരെ സൈന്യം തിരിച്ചടിച്ചു. പ്രത്യാക്രമണത്തിൽ ഖാലിദ് കൊല്ലപ്പെടുകയായിരുന്നു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here