Advertisement

നവാസ് ഷെരീഫിന്റെ മകള്‍ക്കും മരുമകനും ജാമ്യം

October 9, 2017
1 minute Read

പനാമ വെളിപ്പെടുത്തലുകളുമായി ബന്ധപ്പെട്ട കേസില്‍ പാക്കിസ്ഥാൻ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ മകള്‍ക്കും മരുമകനും ജാമ്യം ലഭിച്ചു. പാക്കിസ്ഥാനിലെ അഴിമതി വിരുദ്ധ കോടതിയാണ് ജാമ്യം അനുവദിച്ചത്. നവാസ് ഷെരീഫിന്റെ മകള്‍ മറിയം നവാസ്, അവരുടെ ഭര്‍ത്താവും മുന്‍ ആര്‍മി ക്യാപ്റ്റനുമായ മുഹമ്മദ് സഫ്ദര്‍ എന്നിവരാണ് കോടതിയില്‍ ഹാജരാകുന്നതിനുവേണ്ടി കഴിഞ്ഞ ദിവസം ലണ്ടനിൽ നിന്നും പാകിസ്ഥാനിലെത്തിയത്. ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നതിനാല്‍ സഫ്ദര്‍ അറസ്റ്റിലായിരുന്നു. മറിയത്തിനും സഫ്ദറിനും ജാമ്യം അനുവദിച്ച കോടതി കേസിന്റെ വിചാരണ ഒക്ടോബര്‍ 13 ലേക്ക് മാറ്റിവച്ചിട്ടുണ്ട്.

നവാസ് ഷെരീഫിന്റെ ഭാര്യ കുല്‍സും നവാസ് ലണ്ടനില്‍ ചികിത്സയില്‍ കഴിയുകയാണ്. അവര്‍ക്കൊപ്പം ലണ്ടനിലുള്ള ഷെരീഫിന്റെ രണ്ട് ആണ്‍മക്കള്‍ കോടതിയില്‍ ഹാജരായില്ല.
Nawaz Sharif’s daughter, son-in-law gets bail in Panama Papers case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top