Advertisement

ശാന്തിക്കാരായി അബ്രാഹ്മണ നിയമനം; പിണറായി വിജയനെ പ്രശംസിച്ച് തമിഴ് നേതാക്കൾ

October 9, 2017
Google News 5 minutes Read
kamal hassan

അബ്രാഹ്മണരായ ശാന്തിക്കാരെ നിയമിച്ച തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നടപടിയെ പ്രശംസിച്ച് നടൻ കമൽ ഹാസൻ. ഇത്തരമൊരു തീരുമാനമെടുക്കാൻ ധൈര്യം കാണിച്ച മുഖ്യമന്ത്രി പിണറായി വിജയനെ കമൽ ട്വിറ്ററിലൂടെ അഭിനന്ദിച്ചു.

ധീരം തിരുവിതാംകൂർ ദേവസ്വം ബോർഡ്. 36 അബ്രാഹ്മണരെ ശാന്തിക്കാരായി നിയമിച്ച കേരള മുഖ്യമന്ത്രി പിണറായി വിജയന് സല്യൂട്ട്. പെരിയാറിന്റെ സ്വപ്‌നം യാഥാർത്ഥ്യമായിരിക്കുന്നു – കമൽ ഹാസൻ ട്വിറ്ററിൽ കുറിച്ചു.

അബ്രാഹ്മണരെ നിയമിക്കാനുള്ള കേരളസർക്കാർ നടപടിയെ പുകഴ്ത്തി തമിഴ് നേതാക്കളായ വൈകോയും എം കെ സ്റ്റാലിനും രംഗത്തെത്തിയിരുന്നു. സ്റ്റാലിൻ ട്വിറ്ററിലൂടെയും വൈകോ കത്തിലൂടെയുമാണ് അറിയിച്ചത്.

ഡിഎംകെ ഈ ചരിത്ര സംഭവത്തിൽ സന്തോഷിക്കുന്നുവെന്നായിരുന്നു സ്റ്റാലിന്റെ ട്വീറ്റ്. വൈക്കം സത്യാഗ്രഹത്തിൽ പെരിയാർ നേതൃത്വം നൽകിയത് ഈ നിമിഷത്തിൽ സ്മരിക്കുന്നുവെന്നും സ്റ്റാലിൻ കുറിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here