പത്ത് വയസ്സുകാരി പ്രസവിച്ചു; അമ്മാവന്‍ ബലാത്സംഗം ചെയ്തുവെന്ന് പെണ്‍കുട്ടി; എന്നാല്‍ ഡിഎന്‍എ ഫലം പറഞ്ഞത് മറ്റൊന്ന്

ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടി പ്രസവിച്ചതിനെ തുടര്‍ന്ന് കുഞ്ഞിന്റെ ഡിഎന്‍എ ടെസ്റ്റ് നടത്തി. എന്നാല്‍ പ്രതിയായ അമ്മാവന്റെ ഡിഎന്‍എയുമായി കുഞ്ഞിന്റെ ഡിഎന്‍എയ്ക്ക് സാമ്യം ഇല്ലായിരുന്നു. തുടര്‍ന്ന് പരിശോധന നടത്തിയപ്പോള്‍ രണ്ടാമത്തെ അമ്മാവന്റെ ഡിഎന്‍എ കുഞ്ഞിന്റേതുമായി ചേര്‍ന്നു. ഛണ്ഡീഗഡിലാണ് സംഭവം.
ബലാത്സംഗത്തിന് ഇരയായ പത്ത് വയസ്സുകാരി പോലീസിനോട് പറഞ്ഞത് പീഡിപ്പിച്ചത് സ്വന്തം അമ്മാവനെന്നായിരുന്നു. ചോദ്യം ചെയ്യലില്‍ അമ്മാവനും കുട്ടിയെ ബലാത്സംഗം ചെയ്ത കാര്യം സമ്മതിച്ചു. കഴിഞ്ഞ ആഗസ്റ്റിലാണ് പെണ്‍കുട്ടി പ്രസവിച്ചത്. എന്നാല്‍ കുഞ്ഞിന്റെ ഡിഎന്‍എ പരിശോധന നടത്തിയപ്പോള്‍ കുഞ്ഞിന്റെ പിതാവ് രണ്ടാമത്തെ അമ്മാവനാണെന്ന് കണ്ടെത്തുകയായിരുന്നു. രണ്ട് പേരെയും പോലീസ് അറസ്റ്റ് ചെയ്തു.
വയറു വേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചപ്പോളാണ് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് തിരിച്ചറിഞ്ഞത്. ഗര്‍ഭഛിദ്രത്തിന്‍റെ സാധ്യതകള്‍ തേടിയിരുന്നെങ്കിലും പ്രാദേശിക കോടതി അംഗീകരിച്ചില്ല. തുടര്‍ന്ന് പോലീസ് കേസെടുത്തു. നിരവധി തവണ മൂത്ത അമ്മാവന്‍ ബലാത്സംഗം ചെയ്തതായി പെണ്‍കുട്ടി പോലീസിനോട് പറഞ്ഞു. പ്രസവത്തെ തുടര്‍ന്ന് കുഞ്ഞിന്റെ ഡിഎന്‍എ പരിശോധിച്ചപ്പോള്‍ മൂത്ത അമ്മാവന്റെ ഡിഎന്‍എയുമായി ചേര്‍ന്നില്ല. തുടര്‍ന്നാണ് രണ്ടാമത്തെ അമ്മാനനെ പോലീസ് പിടികൂടിയതും ഡിഎന്‍എ പരിശോധന നടത്തിയതും.
rape
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here