കോഴിക്കോട് മെഡിക്കൽ കോളേജ് അടച്ചുപൂട്ടൽ ഭീഷണിയിൽ

medical college kozhikkode

കോഴിക്കോട് മെഡിക്കൽ കോളേജിന് ഫയർഫോഴ്‌സിന്റെ നോട്ടീസ്. ആശുപത്രിയിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തിന് ഫയർഫോഴ്‌സിന്റെ അംഗീകാരമില്ല. കേന്ദ്രത്തിൽ അഗ്‌നിശമന ഉപകരണങ്ങൾ പ്രവർത്തിക്കുന്നുമില്ല. ഈ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ദുരന്ത നിവാരണ നിയമം അനുസരിച്ച് മെഡിക്കൽ കോളേജിന് നോട്ടീസ് അയച്ചത്. പതിനാല് ദിവസത്തിനുള്ളിൽ ആവശ്യമായ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ആശുപത്രി അടച്ചുപൂട്ടുമെന്നും നോട്ടീസിൽ വ്യക്തമാക്കുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top