കൊച്ചി മേയറുടെ കാർ അടിച്ച് തകർത്തു

soumini jain (1)

കൊച്ചി മേയർ സൗമിനി ജെയ്‌നിന്റെ കാർ അടിച്ചു തകർത്തു. ഇന്നലെ രാത്രി എട്ടുമണിയോട മേയറുടെ വീടിന് സമീപം നിർത്തിയിട്ടിരിക്കുകയായിരുന്ന സ്വകാര്യ വാഹനമാണ് അജ്ഞാതർ അടിച്ച് തകർത്തത്.

കൊച്ചിയലെ രവിപുരം ശ്രീകണ്ഠത്ത് റോഡിലെ മേയറുടെ വീടിന് എതിർവശത്തുള്ള ആക്‌സിസ് ബാങ്കിന്റെ പാർക്കിങ് ഇടത്തിലാണ് കാർ നിർത്തിയിട്ടിരുന്നത്. വാഹനത്തിന്റെ പിറകുവശത്തെ ഗ്ലാസ് തകർന്നു. സമീപത്തെ ഇന്റർലോക്ക് കട്ട ഉപയോഗിച്ചാണ് കാർ തകർത്തതെന്നാണ് കരുതുന്നത്.

സംഭവസമയത്ത് മേയർ തന്റെ വീട്ടിലുണ്ടായിരുന്നു. സ്ഥിരമായി മേയറുടെ സ്വകാര്യ വാഹനം ആക്‌സിസ് ബാങ്കിന്റെ പാർക്കിംഗ് ഇടത്തിലാണ് നിർത്തിയിടാറുള്ളത്. ഇത് അറിയുന്നവരാകണം ആക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണ്.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More