പുരുഷന്റെ നഗ്നത പ്രോപ്പര്‍ട്ടിയാക്കി പരസ്യം!

സ്ത്രീകളുടെ നഗ്നത ഒരു കച്ചവട ഐറ്റമാണ്. അന്താരാഷ്ട്ര ബാന്റുകള്‍ മുതല്‍ ചെറിയ ബ്രാന്റുകള്‍ വരെ അവരവരുടെ ഉത്പന്നങ്ങള്‍ വിപണിയിലിറക്കാന്‍ സ്ത്രീകളുടെ നഗ്നതയെ കൂട്ട് പിടിക്കാറുണ്ട്. അത് സോപ്പ് ആയാലും ബോഡി ലോഷനായാലും എന്തിന് സ്വര്‍ണ്ണമാണെങ്കില്‍ പോലും. സ്ത്രീയുടെ അര്‍ദ്ധ നഗ്ന മേനിയഴക് കാണിച്ചാണ് എല്ലാ കമ്പനിക്കാരും അവരുടെ ഉ്തപന്നങ്ങള്‍ ‘പരസ്യ’മാക്കി പുറത്തിറക്കാറ്. ഒരിക്കലും ഒരു പുരുഷ ശരീരം സ്ത്രീകളുടെ പോലെ ഒരു ‘ബാത്ത് ടംബിലും’ മുങ്ങിക്കിടന്നിട്ടില്ല. എന്നാല്‍ പുരുഷന്റെ നഗ്ന ശരീരം കാണിച്ച് ഒരു പരസ്യം ഇപ്പോള്‍ പുറത്ത് വന്നിരിക്കുകയാണ്.പ്രമുഖ സ്യൂട്ട് ബ്രാന്റായ സ്യൂ സ്റ്റുഡിയോയാണ് തങ്ങളുടെ പരസ്യത്തില്‍ പുരുഷന്റെ നഗ്ന ശരീരം ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഫാഷന്‍ ഫോട്ടോഗ്രഫിയില്‍ ഇതു വിപ്ലവകരമായ മാറ്റം എന്നാണ് വിലയിരുത്തപ്പെടുന്നത്.എങ്കിലും പരസ്യത്തിനെതിരെ വിമര്‍ശനങ്ങളും ഇറങ്ങിയിട്ടുണ്ട്.
2010ല്‍ സമാനമായ രീതിയില്‍ വ്യത്യസ്തമായ പരസ്യവുമായി ഇതേ ബ്രാന്റ് രംഗത്ത് എത്തിയിരുന്നു. പുരുഷ മോഡല്‍ സ്ത്രീ മോഡലിന്റെ പാവാട പൊക്കി നോക്കുന്ന പരസ്യമായിരുന്നു അത്. ഷെയിംലെസ് എന്ന ക്യാമ്പയിനിലാണ് ഈ പരസ്യം പുറത്ത് വന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here