ആരുഷി വധക്കേസ്; മാതാപിതാക്കൾ കുറ്റക്കാരല്ലെന്ന് ഹൈക്കോടതി

ആരുഷി വധക്കേസിൽ പെൺകുട്ടിയുടെ മാതാപിതാക്കൾ കുറ്റക്കാരല്ലെന്ന് ഹൈക്കോടതി വിധിച്ചു. ജസ്റ്റിസ് ബി.കെ നാരായണ, ജസ്റ്റിസ് എ.കെ മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പറഞ്ഞത്.
ആരുഷിയുടെ മാതാപിതാക്കളായ രാജേഷ് തൽവാറിനേയും നുപുൽ തൽവാറിനേയും കുറ്റക്കാരാക്കി നാലു വർഷത്തിനു ശേഷമാണ് കേസിൽ നിർണായക വിധി വരുന്നത്.
2008 മേയിലാണ് ആരുഷിയെ നോയിഡയിലെ വീട്ടിലെ കിടപ്പുമുറിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. സംഭവത്തിന്റെ ആദ്യഘട്ടത്തിൽ വീട്ടുജോലിക്കാരൻ ഹേംരാജിനൊണ് സംശയിച്ചത്. എന്നാൽ രണ്ട് ദിവസത്തിന് ശേഷം ഹേംരാജിന്റെ മൃതദേഹം ടെറസിൽ നിന്നും കണ്ടെത്തുകയായിരുന്നു. എന്നാൽ ആരുഷിയുടേയും ഹേംരാജിന്റെയും വഴിവിട്ട ബന്ധം കാണിനിടയായ മാതാപിതാക്കൾ തന്നെയാണ് ഇരുവരേയും കൊലപ്പെടുത്തിയത് എന്നായിരുന്നു സി.ബി.ഐ കോടതിയിൽ അറിയിച്ചത്.
arushi murder case parents set free
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here