Advertisement

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്: ‘നേട്ടമുണ്ടാക്കുക UDF; ഉചിതമായ സ്ഥാനാർത്ഥിയെ തീരുമാനിക്കും’; ഷാഫി പറമ്പിൽ

4 hours ago
Google News 2 minutes Read

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കുക യുഡിഎഫ് ആയിരിക്കുമെന്ന് ഷാഫി പറമ്പിൽ‌. ജനങ്ങൾ ആഗ്രഹിക്കുന്ന തെരഞ്ഞെടുപ്പ് ആണ് നടക്കാൻ പോകുന്നതെന്നും കെട്ടിപ്പൊക്കിയ സർക്കാരിൻ്റെ അവകാശവാദങ്ങൾ മഴയത്ത് തകർന്ന് വീഴുമെന്നും ഷാഫി പറമ്പിൽ പറഞ്ഞു. ഉചിതമായ സ്ഥാനാർത്ഥിയെ ഉചിതമായ സമയത്ത് യുഡിഎഫ് തീരുമാനിക്കും. എൽഡിഎഫും ബിജെപിയും തിരഞ്ഞെടുപ്പ് ആ​ഗ്രഹിച്ചിരുന്നില്ലെന്ന് ഷാഫി പറഞ്ഞു.

അൻവറിൻ്റെ UDF പ്രവേശനവുമായി ബന്ധപ്പെട്ട നിലപാട് നേരത്തെ വ്യക്തമാക്കിയതാണ് ഷാഫി പറമ്പിൽ പറഞ്ഞു. കേരളത്തിലെ ജനത ആഗ്രഹിക്കുന്ന റിസള്‍ട്ട് നിലമ്പൂരില്‍ നിന്ന് ഉണ്ടാകും. നിലമ്പൂരിനും കേരളത്തിന് നല്ലത് വരും. നഷ്ടപ്പെട്ടതിനെ തിരിച്ചുപിടിച്ചു തുടങ്ങുന്ന തിരഞ്ഞെടുപ്പായിരിക്കും ഇതെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു. കേരളത്തിലെ ജനങ്ങള്‍ പ്രതികരിക്കാന്‍ കാത്തിരിക്കുകയാണ്. എല്ലാവരും യുഡിഎഫിന് വോട്ട് ചെയ്യാന്‍ കാത്തിരിക്കുകയാണെന്ന് ഷാഫി പറഞ്ഞു.

Read Also: നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് ജൂൺ 19ന്; വോട്ടെണ്ണൽ 23ന്

മണ്ഡലം തിരിച്ച് പിടിക്കാനുള്ള ഒരുക്കത്തിലാണ് യുഡിഎഫ്. 2016-ലാണ് നിലമ്പൂര്‍ മണ്ഡലം യുഡിഎഫിന് നഷ്ടമായത്. പരമ്പരാഗതമായി കോൺഗ്രസ് സ്ഥാനാർഥി വിജയിക്കുന്ന മണ്ഡലമായിരുന്നു നിലമ്പൂർ. സിപിഐഎം നിലമ്പൂരിൽ ആരെയാണ് കളത്തിലിറക്കുകയെന്നത് ഇതുവരെയും വ്യക്തമാക്കിയിട്ടില്ല. നിയമസഭാ തിരഞ്ഞെടുപ്പിന് ഒരു വർഷം മാത്രം ബാക്കിനിൽക്കെയാണ് ഒരു ഉപതിരഞ്ഞെടുപ്പ്. എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് അപ്രതീക്ഷിതമായുണ്ടായ ബാധ്യതയാണ്.

Story Highlights : Shafi Parambil says UDF will make gains in Nilambur by-election

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here