ശബരിമല സ്ത്രീ പ്രവേശനം; വിധി നാളെ

ശബരിമല ക്ഷേത്രത്തിൽ സ്ത്രീകൾ പ്രവേശിക്കുന്നത് സംബന്ധിച്ച വിധി സുപ്രീം കോടതി നാളെ പ്രഖ്യാപിക്കും. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ്
നാളെ 10.30 ന് വിധി പറയുക. കേസ് വിപൂലികരിക്കുന്ന ബെഞ്ചിലേക്ക് വിടണമെന്ന കാര്യത്തിലാണ് കോടതി നാളെ തീരുമാനമെടുക്കുക എന്നാണ് സൂചന.
പ്രായഭേദമന്യേ സ്ത്രീകൾക്ക് ശബരിമലയിൽ പ്രവേശനം അനുവദിക്കണമെന്നാവശ്യപ്പെട്ട് വനിതാ അഭിഭാഷകർ നൽകിയ ഹർജിയിലാണ് വിധി പറയുക.
നേരത്തേ സത്രീ പ്രവേശനത്തിനെതിരായാണ് യുഡിഎഫ് സർക്കാർ സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകിയത്. എന്നാൽ എൽഡിഎഫ് സർക്കാർ അധികാരത്തിലെത്തിയതോടെ ഇത് പിൻവലിച്ച് സ്ത്രീ പ്രവേശനത്തെ പിന്തുണച്ചുകൊണ്ടുള്ള സത്യവാങ്മൂലം നൽകിയിരുന്നു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here