കോയമ്പത്തൂരിൽ ഒന്നര കിലോ സ്വർണം പിടികൂടി

gold rate hiked gold rate increased gold price hiked gold rate increased by 120 gold price increased

ഒന്നരകിലോ സ്വർണം കോയമ്പത്തൂരിൽ പിടികൂടി. ശ്രീലങ്കയിൽ നിന്ന് ഇന്ത്യയിലേക്കു കടത്താൻ ശ്രമിച്ച സ്വർണം കോയമ്പത്തൂർ വിമാനത്താവളത്തിൽ വച്ചാണ് പിടികൂടിയത്. ശ്രീലങ്കയിൽ നിന്ന് വന്ന ഉബയത്തുള്ള, നൂർഫറീന, സിദ്ധിഖ് എന്നിവരിൽ നിന്നാണു സ്വർണം പിടികൂടിയത്.

ശ്രീലങ്കൻ എയർെൈലൻസിലെ യാത്രക്കാരായ മൂവരും നിരവധി ആഭരണങ്ങൾ അണിഞ്ഞിരിക്കുന്നതു കണ്ട കസ്റ്റംസ് അധികൃതർ നടത്തിയ അന്വേഷണത്തിലാണ് അനധികൃതമായി സ്വർണം കടത്തിയിരിക്കുന്നതായി കണ്ടെത്തിയത്. അമ്പത്‌ലക്ഷം രൂപ വില വരുന്ന സ്വർണമാണ് പിടികൂടിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top