നിവിന്‍ പോളി യഥാര്‍ത്ഥ അഞ്ഞൂറാനാകുന്നു

കമ്മട്ടിപ്പാടത്തിന് ശേഷം രാജീവ് രവി ഒരുക്കുന്ന ചിത്രത്തില്‍ നിവിന്‍ പോളി നായകന്‍. എന്‍എന്‍ പിള്ളയുടെ ജീവിതം സിനിമയാകുന്ന ചിത്രമാണിത്.നാടകാചാര്യനും സ്വാതന്ത്ര്യസമര സേനാനിയുമായിരുന്ന എന്‍.നാരായണ പിള്ള എന്ന എന്‍.എന്‍.പിള്ളയായുടെ വേഷമാണ് നിവിന്. നിവിന്റെ പിറന്നാള്‍ ദിനമായ ബുധനാഴ്ചയാണ് രാജീവ് രവി പുതിയ പ്രൊജക്റ്റ് പ്രഖ്യാപിച്ചത്. ഗോപന്‍ ചിദംബരത്തിന്റെതാണ് തിരക്കഥ. അടത്ത വര്‍ഷമാണ് ചിത്രീകരണം ആരംഭിക്കുക. ഇ4 എന്റര്‍ടെയ്ന്‍മെന്റ്‌സ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം മധു നീലകണ്ഠനാണ്.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News