Advertisement

അഗസ്ത വെസ്റ്റ്‌ലാന്റ്; എസ് പി ത്യാഗി കൈക്കൂലി വാങ്ങിയെന്ന് സിബിഐ

October 13, 2017
Google News 0 minutes Read
sp-tyagi-cbi

അഗസ്ത വെസ്റ്റ്‌ലാന്റ് ഇടപാടിൽ മുൻ വ്യോമസേനാ മേധാവി എസ് പി ത്യാഗി കൈക്കൂലി വാങ്ങിയെന്ന് സിബിഐ. സിബിഐ സമർപ്പിച്ച കുറ്റപത്രത്തിലാണ് ത്യാഗി 300 കോടി രൂപ കൈക്കൂലി വാങ്ങിയതായി പരാമർശിക്കുന്നത്.

അഗസ്ത വെസ്റ്റ്‌ലാന്റ് അഴിമതിയുമായി ബന്ധപ്പെട്ട ഗൂഢാലോചനയ്ക്ക് നേതൃത്വം നൽകിയത് ത്യാഗിയാണെന്നാണ് കുറ്റപത്രത്തിൽ വ്യക്തമാക്കുന്നത്. അന്നത്തെ എയർ മാർഷൽ ജെ എസ് ഗുജറാളിനും പങ്കുണ്ടെന്നും സിബിഐ.

ഇറ്റലിക്കാരായ ഇടനിലക്കാർ ഗൈഡോ ഹാഷ്‌കെ, കാൽലോസ് ഗെറോസ, ക്രിസ്ത്യൻ മൈക്കേൽ എന്നിവരും അഗസ്ത വെസ്റ്റ്‌ലാന്റ് ഉദ്യോഗസ്ഥരിൽ ചിലരും കേസിലെ പ്രതികളാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here