‘ഞങ്ങള്‍ അസ്വസ്ഥരാണ് സാര്‍’;ഓപ്പണ്‍ എഐയുടെ GPT 5 സബ്‌സ്‌ക്രിപ്ഷന്‍ പിന്‍വലിക്കാനൊരുങ്ങി ഉപയോക്താക്കള്‍

ഓപ്പണ്‍ എ ഐ ഏറ്റവും പുതിയ മോഡല്‍ ജിപിടി 5 പുറത്തിറക്കിയിട്ട് വളരെ കുറച്ച് ദിവസങ്ങളെ ആയിട്ടുള്ളു. എന്നാല്‍, ജിപിടി-4 ഒ യില്‍ നിന്ന് ജിപിടി-5 ലേക്കുള്ള ചുവടുമാറ്റത്തില്‍ ഉപയോക്താക്കള്‍ അത്ര സംതൃപ്തരല്ല എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. റെഡിറ്റ് ഉള്‍പ്പടെയുള്ള സമൂഹമാധ്യത്തിലൂടെയാണ് ഉപയോക്താക്കള്‍ അവരുടെ പരാതികള്‍ തുറന്ന് പറഞ്ഞിരിക്കുന്നത് .
പഴയ മോഡലുകള്‍ തിരികെ കൊണ്ടുവരാന്‍ OpenAI തീരുമാനിക്കുന്നത് വരെ ഉപയോക്താക്കള്‍ അവരുടെ ChatGPT സബ്സ്‌ക്രിപ്ഷനുകള്‍ റദ്ദാക്കുകയും അക്കൗണ്ടുകള്‍ ഇല്ലാതാക്കുകയും ചെയ്യുമെന്നാണ് ഇപ്പോള്‍ ഭീഷണി ഉയര്‍ത്തിയിരിക്കുന്നത്. കമ്പനി GPT-4o, GPT-4.1, GPT-4.5, GPT-4.1-മിനി, o4-മിനി, o4-മിനി-ഹൈ, o3, o3-പ്രോ തുടങ്ങിയ പഴയ മോഡലുകള്‍ നിര്‍ത്തലാക്കിയിട്ടുമുണ്ട്.
എല്ലാ വിഷയങ്ങളിലും പിഎച്ച്ഡി തലത്തിലുള്ള അറിവ് ജിപിടി-5 നല്‍കുമെന്നും, ഒരു വിദഗ്ധനുമായി സംസാരിക്കുന്ന അനുഭവമാണ് ഇതിലൂടെ ലഭിക്കുന്നതെന്നുമായിരുന്നു Open AI സിഇഒ സാം ആള്‍ട്ട്മാന്റെ വാദം.വെബ്സൈറ്റുകള്‍, ആപ്പുകള്‍, ഗെയിമുകള്‍, ഗവേഷണ സംഗ്രഹങ്ങള്‍, കലണ്ടര്‍ ഇവന്റുകള്‍ നിയന്ത്രിക്കുക തുടങ്ങിയവ എളുപ്പത്തില്‍ ചെയ്യുമെന്ന് കമ്പനി അവകാശപ്പെട്ടിരുന്നു. എന്നാല്‍ മുന്‍ മോഡലുകളെ പോലെയല്ലാതെ ഹ്രസ്വവും ,സന്ദര്‍ഭോചിതമല്ലാത്തതുമായ മറുപടികള്‍ മാത്രം നല്‍കുന്ന ജിപിടി-5 ജിപിടി-4 ഒ യോളം മികച്ചതല്ലെന്നാണ് അഭിപ്രായം.
Read Also: ഭരണഘടന സംരക്ഷിക്കപ്പെടണം, രാജ്യത്ത് സുതാര്യവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് നടക്കണം: വിജയ്
പരാതികള്‍ ഉയര്‍ന്നതോടെ Open AI സിഇഒ നേരിട്ട് രംഗത്തെത്തി. ജിപിടി-4o ഉപയോഗിക്കാനുള്ള സമയം നീട്ടുന്നതായും, സാങ്കേതിക തകരാര്‍ സംഭവിച്ചതിനാലാണ് GPT-5 ന് പ്രശ്‌നങ്ങള്‍ അനുഭവപെട്ടതെന്നും അദ്ദേഹം പറഞ്ഞു. ഏതായാലും പഴയ മോഡലുകളെല്ലാം തിരികെ കൊണ്ടുവരണമെന്നാണ് ഉപയോക്താക്കളുടെ ആവശ്യം.
Story Highlights : ChatGPT users are mass cancelling OpenAI subscriptions after GPT-5 launch
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here