ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് ആക്രമണം; ബലാത്സംഗം നേരിട്ട യുവതി മരിച്ചു

rape

ബീഹാറിലെ പാറ്റ്‌നയിൽ ക്രൂര ലൈംഗികാതിക്രമത്തിന് ഇരയായ യുവതി മരിച്ചു. പാറ്റ്‌നയിലെ നോബാത്പുരിയിലായിരുന്നു സംഭവം. ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് രഹസ്യഭാഗങ്ങളിൽ മുറിവേൽപ്പിച്ചതാണ് മരണ കാരണം. മുറിവിലൂടെയുള്ള രക്തസ്രാവം നിൽക്കാത്തതിനെ തുടർന്ന് യുവതി മരിക്കുകയായിരുന്നു. മല വിസർജ്ജനത്തിന് വീടിന് പുറത്തിറങ്ങിയ സമയത്താണ് യുവതിയെ ആക്രമിച്ചത്.

സംഭവത്തിൽ ധീരജ് കുമാർ എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. വീട്ടുമുറ്റത്തുനിന്ന് യുവതിയെ തട്ടിക്കൊണ്ടുപോയി ആളൊഴിഞ്ഞ സ്ഥലത്ത് വച്ച് പീഡിപ്പിക്കുകയായിരുന്നു. പീഡനത്തിനു ശേഷം വീട്ടിൽ തിരിച്ചെത്തിയ യുവതി പോലീസിൽ പരാതി നൽകി. പോലീസാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. ആക്രമണം നടക്കുമ്പോൾ യുവതിയുടെ ഭർത്താവ് വീട്ടിൽ ഉണ്ടായിരുന്നില്ല. ഇരുവർക്കും നാല് മക്കളാണുള്ളത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top