ജാട്ട് പ്രക്ഷോഭങ്ങൾക്കിടെ ബലാത്സംഗത്തിനിരയായത് ഒമ്പത് സ്ത്രീകൾ- അമിക്കസ്‌ക്യൂറി റിപ്പോർട്ട്

കഴിഞ്ഞ വർഷം ജാട്ട് സംവരണവുമായി ബന്ധപ്പെട്ടുണ്ടായ പ്രക്ഷോഭങ്ങൾക്കിടെ ഒമ്പതു സ്ത്രീകൾ ബലാത്സംഗത്തിനിരയായതായി അമിക്കസ് ക്യൂറി റിപ്പോർട്ട്. മുതിർന്ന അഭിഭാഷകനും അമിക്കസ്‌ക്യൂറിയുമായ അനുപം ഗുപ്ത പഞ്ചാബ് ഹരിയാന ഹൈക്കോടതിയിലാണ് ഇക്കാര്യം അറിയിച്ചത്.
ഹരിയാന അഡീഷനൽ ചീഫ് സെക്രട്ടറി വിജയ് വർധൻ നേരത്തെ ഇക്കാര്യം തന്നോട് പങ്കു വെച്ചിരുന്നതായി അദ്ദേഹം കോടതിയെ അറിയിച്ചു. എന്നാൽ മുഖ്യമന്ത്രി മനോഹർ ലാർ ഖട്ടാറിന്റെ സമ്മർദ്ദത്തെ തുടർന്ന് സെക്രട്ടറി ഇപ്പോൾ ഇക്കാര്യം നിഷേധിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ഗുപ്തയുടെ ആരോപണങ്ങൾ വർധൻ നിഷേധിച്ചു. ഗുപ്തയുമായി അത്തരത്തിലൊരു സംഭാഷണം നടന്നിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
women raped during jatt protest says Amicus curiae report
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here