Advertisement

കാശ്മീരിലെ പുല്‍വാമയില്‍ ആക്രമണം; രണ്ട് തീവ്രവാദികളെ വധിച്ചു

October 14, 2017
1 minute Read
car bomb attack kabul 24 killed

കാശ്മീരിലെ പുല്‍വാമയില്‍ ഉണ്ടായ ആക്രമണത്തില്‍ രണ്ട് ലഷ്‍കറെ ത്വയ്ബ തീവ്രവാദികളെ സൈന്യം വധിച്ചു. പുല്‍വാമ ജില്ലയിലെ ലിറ്റര്‍ ഗ്രാമത്തില്‍ ഇന്ന് പുലര്‍ച്ചെയാണ് ഏറ്റുമുട്ടല്‍ നടന്നതെന്ന് പൊലിസ് അറിയിച്ചു. വസീം ഷാ, ഹാഫിസ് നിസാര്‍ എന്നിവരാണ് കൊല്ലപ്പെട്ട തീവ്രവാദികളെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
കൊല്ലപ്പെട്ടവരില്‍ നിന്ന് എകെ-47, എകെ-56 തോക്കുകളും കണ്ടെടുത്തു. സിആര്‍പിഎഫും രാഷ്ട്രീയ റൈഫിള്‍സും ജമ്മു കാശ്മീര്‍ പൊലിസുമായി ചേര്‍ന്നാണ് ആക്രമണം നടത്തിയത്. ഗ്രാമത്തില്‍ ഒളിച്ചിരുന്ന തീവ്രവാദികള്‍ സൈന്യത്തിനു നേരെ ആദ്യം വെടിയുതിര്‍ക്കുകയായിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top