ബേപ്പൂർ ബോട്ടപകടം: ഒരാളുടെ മൃതദേഹം ബേപ്പൂരിലെത്തിച്ചു

beypore boat accident

ബേപ്പൂർ ബോട്ട് അപകടത്തിൽപ്പെട്ട ഒരാളുടെ മൃതദേഹം ബേപ്പൂരിലെത്തിച്ചു.

ആറ് പേരടങ്ങിയ മത്സ്യബന്ധന ബോട്ടാണ് കഴിഞ്ഞ ദിവസം ബേപ്പൂരിൽ നിന്ന് 50 നോട്ടിക്കൽ മൈൽ ദൂരെ കപ്പലിടിച്ച് അപകടത്തിൽപ്പെട്ടത്. ഇതിൽ രണ്ട് പേരെ രക്ഷപ്പെടുത്തിയിരുന്നു. ശേഷിച്ച നാല് പേരിൽ രണ്ട് പേരുടെ മൃതദേഹം ഇന്നലെ കണ്ടെത്തിയിരുന്നു.

നാവിക സേനയും തീര സംരക്ഷണസേനയും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രക്ഷപ്പെടുത്തിയ സേവ്യറിന്റെ മകൻ ആന്റോയാണ് മരിച്ചത്.

പകുതി മുങ്ങിയ ബോട്ടിൽ കുടുങ്ങി കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം.അപകടത്തിൽ നിന്ന് രക്ഷപ്പെട്ട സേവ്യറിനെയും കാർത്തികിനെയും പ്രാഥമിക ശ്രശൂഷകൾക്ക് ശേഷം അധികൃതർ സ്വന്തം നാട്ടിലേക്ക് മടക്കിയയച്ചു.

beypore boat accident

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top