തടിയന്റവിട നസീറിന് സ്മാര്‍ട്ട് ഫോണ്‍ എത്തിച്ച് കൊടുത്ത കോണ്‍സ്റ്റബിള്‍ അറസ്റ്റില്‍

ബംഗളൂരൂ സ്ഫോടനകേസില്‍ ജയിലില്‍ കഴിയുന്ന തടിയന്റവിട നസീറിന് സ്മാര്‍ട്ട് ഫോണ്‍ എത്തിച്ച് കൊടുത്ത കോണ്‍സ്റ്റബിള്‍ പിടിയില്‍. വിചാരണത്തടവുകാരെ കോടതിയില്‍ കൊണ്ടുപോകുമ്പോള്‍ സുരക്ഷയ്ക്കായി നിയോഗിക്കാറുള്ള കോണ്‍സ്റ്റബിള്‍ ദിനേഷ് (28) ആണ് അറസ്റ്റിലായത്. സിം കാര്‍ഡ് ഇല്ലാത്ത രണ്ട് സ്മാര്‍ട്ട് ഫോണാണ് ഇയാളില്‍ നിന്ന് പിടികൂടിയത്. കഴിഞ്ഞ മൂന്ന് വര്‍ഷമായി നസീറിനെ കോടതിയില്‍ എത്തിക്കാന്‍ പോയിരുന്നത് ദിനേശാണ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയുമായി ജയിലിലെത്തിയ ദിനേഷ് മൊബൈല്‍ ഫോണ്‍ യൂണിഫോമിനുള്ളില്‍ ഒളിപ്പിച്ച് ഗേറ്റ് കടക്കുകയായിരുന്നു. സംശയം തോന്നി പരിശോധന നടത്തിയപ്പോഴാണ് ഫോണ്‍ കണ്ടെത്തിയത്. 2008-ല്‍ ബെംഗളൂരുവിലുണ്ടായ സ്‌ഫോടനപരമ്പരക്കേസിലെ മുഖ്യപ്രതിയാണ് തടിയന്റവിട നസീര്‍.പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ വിചാരണ തടവുകാരനാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here