Advertisement

‘ബലാത്സംഗം ചെയ്യപ്പെട്ട നൂറുകണക്കിന് സ്ത്രീകളുടെ മൃതദേഹം സംസ്കരിക്കേണ്ടി വന്നു’; വെളിപ്പെടുത്തലുമായി ശുചീകരണ തൊഴിലാളി

5 days ago
Google News 2 minutes Read

പതിനഞ്ച് വർഷത്തിനിടെ ബലാത്സംഗം ചെയ്യപ്പെട്ട നൂറുകണക്കിന് സ്ത്രീകളുടെ മൃതദേഹം സംസ്കരിക്കേണ്ടി വന്നെന്ന് കർണാടക മംഗളൂരുവിലെ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തൽ. 1998 മുതൽ 2014 വരെയുള്ള കാലയളവിൽ ആണ് സംഭവം എന്ന് മംഗളുരു ധർമസ്ഥല ക്ഷേത്രത്തിലെ മുൻ ശുചീകരണ തൊഴിലാളി പരാതിയിൽ പറയുന്നു.

മംഗളുരു ധർമസ്ഥല ക്ഷേത്രത്തിലെ മുൻ ശുചീകരണ തൊഴിലാളിയാണ് പരാതിക്കാരൻ. കുറ്റബോധത്താൽ ഭയപ്പെട്ടാണ് ജീവിക്കുന്നതെന്ന് പരാതിക്കാരൻ പറയുന്നു. ക്ഷേത്രം സൂപ്പർവൈസറുടെ നിർദേശപ്രകാരം ആണ് താൻ ഇതൊക്കെ ചെയ്തതെന്നാണ് പരാതിക്കാരൻ പൊലീസിനോട് പറഞ്ഞിരിക്കുന്നത്. കുഴിച്ചിട്ട മൃതദേഹങ്ങളുടെ ഫോട്ടോ കൈമറിയതായും വിവരമുണ്ട്. മൃതദേഹങ്ങളിൽ മുറിവേറ്റ പാടുകൾ കണ്ടെത്തി. ബലാത്സംഗം ചെയ്തിട്ടുണ്ട് എന്ന് സൂചന നൽകുന്ന പാടുകളാണ് കണ്ടെത്തിയത്. കോടതിയുടെ അനുമതിയോടെ പൊലീസ് കേസെടുത്തു.

“1998-ൽ, സൂപ്പർവൈസർമാർ മൃതദേഹങ്ങൾ പോലീസിൽ റിപ്പോർട്ട് ചെയ്യുന്നതിനുപകരം രഹസ്യമായി സംസ്കരിക്കാൻ നിർദ്ദേശിച്ചു. മരണങ്ങൾ പോലീസിൽ റിപ്പോർട്ട് ചെയ്യണമെന്ന് നിർബന്ധിച്ചപ്പോൾ, എന്നെ ക്രൂരമായി മർദ്ദിച്ചു. അവരുടെ നിർദ്ദേശങ്ങൾ പാലിക്കാതിരിക്കുകയോ ആരോടെങ്കിലും ഇതിനെക്കുറിച്ച് പറയുകയോ ചെയ്താൽ കൊന്നു കളയുമെന്ന് ഭീഷമിപ്പെടുത്തി. മൃതദേഹം മറ്റ് മൃതദേഹങ്ങളെപ്പോലെ കുഴിച്ചിടുമെന്നും അവർ പറഞ്ഞു. കൂടാതെ കുടുംബം മുഴുവൻ ഇല്ലാതാക്കുകയും ചെയ്യുമെന്ന് ‌അവർ ഭീഷണിപ്പെടുത്തി” പരാതിക്കാരൻ പറയുന്നു.

ജൂലൈ 3 ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ ധർമ്മസ്ഥല പോലീസ് സ്റ്റേഷനിൽ ബിഎൻഎസിന്റെ സെക്ഷൻ 211 (എ) പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ദക്ഷിണ കന്നഡ എസ്പി അരുൺ കെ പറഞ്ഞു. “ആ വ്യക്തി തന്റെ ഐഡന്റിറ്റി വെളിപ്പെടുത്തരുതെന്ന് അഭ്യർത്ഥിച്ചിട്ടുണ്ടെന്നും കോടതിയിൽ നിന്ന് ആവശ്യമായ അനുമതി നേടിയ ശേഷം ഞങ്ങൾ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും” എസ്പി വ്യക്തമാക്കി.

Story Highlights : Ex-worker alleges decades-long murders, rapes, and secret burials 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here