Advertisement

നിമിഷപ്രിയയുടെ മോചനത്തിനു വേണ്ടി ഊർജിത ശ്രമങ്ങൾ; എല്ലാ വഴികളും തേടി ആക്ഷൻ കൗൺസിൽ

9 hours ago
Google News 1 minute Read

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യമനിലെ ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തിനു വേണ്ടിയുള്ള ഊർജിത ശ്രമങ്ങൾ തുടരുന്നു. ഈമാസം 16ന് വധശിക്ഷ നടപ്പാക്കാൻ തീരുമാനിച്ചിരിക്കെ മോചനം സാധ്യമാക്കാനുള്ള എല്ലാ വഴികളും തേടുകയാണ് നിമിഷ പ്രിയ ആക്ഷൻ കൗൺസിൽ. വിഷയത്തിൽ ഇതുവരെ സ്വീകരിച്ചിട്ടുള്ള നടപടികളുടെ വിശദാംശങ്ങൾ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തോട് അറ്റോർണി ജനറലിന്റെ ഓഫീസ് തേടിയിട്ടുണ്ട്.

തിങ്കളാഴ്ച ഹർജി സുപ്രീം കോടതി പരിഗണിക്കും. അതിനിടെ നയതന്ത്ര തലത്തിലുള്ള നീക്കങ്ങൾ കേന്ദ്രസർക്കാർ ഇതിനകം തന്നെ ആരംഭിച്ച കഴിഞ്ഞതായാണ് സൂചന. യെമനിൽ വ്യവസായം നടത്തുന്ന മലയാളി വിഷയത്തിൽ ഇടപെടാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഇതടക്കമുള്ള എല്ലാ മാർഗങ്ങളും പരിഗണിക്കുന്നുണ്ടെന്ന് നിമിഷപ്രിയ ആക്ഷൻ കൗൺസിൽ ഭാരവാഹികൾ അറിയിച്ചു.

Story Highlights : Intensive efforts for Nimisha Priya’s release

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here