Advertisement

സോളാർ കമ്മീഷൻ റിപ്പോർട്ടിനായി മുഖ്യമന്ത്രിയെ സമീപിക്കുമെന്ന് ഉമ്മൻചാണ്ടി

October 14, 2017
0 minutes Read
ummanchandi

വിവരാവകാശ നിയമപ്രകാരം സോളാർ കമ്മീഷൻ റിപ്പോർട്ട് ലഭിച്ചില്ലെങ്കിൽ മുഖ്യമന്ത്രിയെ സമീപിക്കുമെന്ന് ഉമ്മൻചാണ്ടി. കേസിനെ നിയമപരമായി നേരിടുമെന്നും നിയമ വിദഗ്ധരുമായി കൂടിയാലോചന നടത്തിയതിന് ശേഷമാണ് തീരുമാനമെടുക്കുകയുള്ളൂ എന്നും ഉമ്മൻചാണ്ടി പറഞ്ഞു.

സോളാർ കമ്മീഷൻ റിപ്പോർട്ടുമായി ബന്ധപ്പെട്ട അഞ്ച് ടേംസ് ഓഫ് റഫറൻസിലെ കണ്ടെത്തലുകൾ എന്താണെന്ന് ഇതുവരെ മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടില്ല. അതുകൊണ്ടുതന്നെ അവർ പലതും മറച്ചുവയ്ക്കുന്നുവെന്ന പ്രതീതിയാണുള്ളതെന്നും ഉമ്മൻചാണ്ടി വ്യക്തമാക്കി.

സോളാർ കമ്മീഷൻ റിപ്പോർട്ടിലെ തുടർ അന്വേഷണ ഉത്തരവ് തിങ്കളാഴ്ച പുറത്തിറങ്ങുമെന്നാണ് സൂചന. കരട് റിപ്പോർട്ട് എജിയുടെ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top