ബിജെപി കോട്ടയായ ഗുർദാസ്പൂരിൽ കോൺഗ്രസിന് വമ്പൻ വിജയം

congress-flag

പഞ്ചാബിലെ ബിജെപിയുടെ സ്വാധീന മണ്ഡലമായ ഗുർദാസ്പൂർ ലോക്‌സഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസിന് വിജയം. 94000 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കോണ്ഡഗ്രസ് മണ്ഡലം പിടിച്ചെടുത്തത്. ബിജെപി, കോൺഗ്രസ്, ആംആദ്മപി പാർട്ടി എന്നിവരുടെ ത്രികോണ മത്സരം നടന്ന മണ്ഡലത്തിൽ മികച്ച ഭൂരിപക്ഷമാണ് കോൺഗ്രസ് സ്വന്തമാക്കിയത്.

മാസങ്ങൾക്ക് മുമ്പ് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബാധൽ സർക്കാരിനെ തോൽപ്പിച്ച് അധികാരത്തിലേറിയ കോൺഗ്രസ് സർക്കാരിന്റെ വിജയമാണ് ഇതെന്നാണ് വിലയിരുത്തൽ. രാവിലെ എട്ട് മണിയ്ക്ക് ആരംഭിച്ച വോട്ടെണ്ണൽ ഫലം ഉച്ചയ്ക്ക് ശേഷം പ്രഖ്യാപിയ്ക്കും.

കേന്ദ്ര സർക്കാരിന്റെ വിലയിരുത്തൽ കൂടിയാണ് ഇത്. ഇതുവരെ ബിജെപി സർക്കാരിനെ പിന്തുണച്ച ബീഹാർ മറിച്ച് ചിന്തിക്കുന്നതിന്റെ ലക്ഷണം കൂടിയാണെന്നാണ് നിരീക്ഷണം. നടനും എംപിയമായ വിനോദ് ഖന്ന മരിച്ചതോടെ ഒഴിവുന്ന സീറ്റിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. നാല് തവണയാണ് ബിജെപി ടിക്കറ്റിൽ വിജയ് ഖന്ന ഗുർദാസ്പൂരിൽനിന്ന് മത്സരിച്ച് ലോക്‌സഭയിലെത്തിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top