രാജസ്ഥാനിൽ പശുക്കളെ തട്ടിക്കൊണ്ടുപോയി

ഹരിയാനയിലേതിന് സമാനമായി രാജസ്ഥാനിലും ഗോരക്ഷകരുടെ ആക്രമണം. അൽവാർ ജില്ലയിലെ കിഷാൻഡ് ബാസിലാണ് മുസ്ലീം കുടുംബത്തിന്റെ പശുക്കളെ ഗോരക്ഷാ പ്രവർത്തകർ തട്ടിക്കൊണ്ടുപോയത്. 51 പശുക്കളെയാണ് സംഘം തട്ടിയെടുത്തത്. ഹരിയാനയിലെ ഫരീദാബാദിൽ മുസ്ലീം യുവാക്കളെ ബീഫിന്റെ പേരിൽ മർദ്ദിച്ചതിന് പിന്നാലെയാണ് രാജസ്ഥാനിലും സമാന സംഭവം നടന്നത്. പോലീസുമായെത്തിയാണ് ഗോരക്ഷകർ പശുക്കളെ കൊണ്ടുപോയതെന്ന് നാട്ടുകാർ പറഞ്ഞു.
തട്ടിയെടുത്ത പശുക്കളെ ഗോരക്ഷകർ പശുസംരക്ഷണ കേന്ദ്രത്തിലെത്തിച്ചു.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News