Advertisement

വേങ്ങരെ തെരഞ്ഞെടുപ്പ് ഫലം സിപിഎമ്മിന് പിന്തുണ വർദ്ധിക്കുന്നതിന്റെ തെളിവെന്ന് വിഎസ്

October 15, 2017
Google News 0 minutes Read

വേങ്ങര ഉപതെരഞ്ഞെടുപ്പ് ഫലം സിപിഐഎമ്മിന് പിന്തുണ വർദ്ധിക്കുന്നതിന്റെ സൂചനയെന്ന് ഭരണപരിഷ്‌കാര കമ്മീഷൻ ചെയർമാൻ വിഎസ് അച്യുതാനന്ദൻ. സോളാർ വിഷയം തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചുവെന്നും വി എസ് പറഞ്ഞു. യുഡിഎഫിന്റെ വിജയം കേവലം സാങ്കേതികമാത്രമാണെന്നും ഈ വിജയം ഭരണത്തിന്റെ വിലയിരുത്തലല്ലെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പ്രതികരിച്ചു. വേങ്ങര തെരഞ്ഞെടുപ്പിലെ യുഡിഎഫ് വിജയത്തോട് പ്രതികരിക്കുകയായിരുന്നു ഇരുവരും.

വേങ്ങരയിലെ എല്ലാ പഞ്ചായത്തുകളിലും യുഡിഎഫിന്റെ ലീഡ് കുറയ്ക്കാൻ എൽഡിഎഫിന് സാധിച്ചു. ലീഗിന്റെ ശക്തി കേന്ദ്രങ്ങളിൽ പോലും വോട്ടിൽ വലിയ ഇടിവ് സംഭവിച്ചു. കഴിഞ്ഞ തവണം 30000ത്തിലധികം ഭൂരിപക്ഷം നേടിയ യുഡിഎഫിന്റെ ഒന്നാമത്തെ മണ്ഡലമാണ് വേങ്ങര. എൽഡിഎഫിനെ സംബന്ധിച്ചടത്തോളം നാൽപതമാത്തെ മണ്ഡലമാണ് വേങ്ങര. ഐക്യ ജനാധിപത്യ മുന്നണി രാഷ്ട്രീയ പരമായും സംഘടനപരമായും പരാജയപ്പെട്ടു എന്നാണ് തെരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നതെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here