രാജീവ് വധം; അഡ്വ ഉദയഭാനു ഏഴാം പ്രതി

ADV-UDAYABHANU

റിയൽ എസ്റ്റേറ്റ് ബ്രോക്കർ രാജീവിന്റെ കൊലപാതക കേസിൽ അഭിഭാഷകൻ സി പി ഉദയഭാനു ഏഴാം പ്രതി. അന്വേഷണ സംഘം ഹൈക്കോടതിയെ അറിയിച്ചതാണ് ഇക്കാര്യം. മുദ്ര വച്ച കറിൽ ഇത് സംബന്ധിച്ച റിപ്പോർട്ട് അന്വേഷണ സംഘം കോടതിയ്ക്ക് നൽകി.

കൊലപാതകം നടന്ന ദിവസം ഉദയഭാനുവും ചക്കര ജോണിയും തമ്മിൽ ചുരുങ്ങിയ സമയത്തിനുള്ളിൽ ഫോണിൽ സംസാരിച്ചത് ഏഴ് പ്രാവശ്യമാണെന്നും പോലീസ് കണ്ടെത്തി. ഇത് സംബന്ധിച്ച വിവരങ്ങളും അന്വേഷണസംഘം കോടതിയ്ക്ക് കൈമാറിയിട്ടുണ്ട്. അതേസമയം മുൻകൂർ നോട്ടീസ് നൽകി ഉദയഭാനുവിനെ ചോദ്യം ചെയ്യാമെന്നും കോടതി വ്യക്തമാക്കി.

ഒക്ടോബർ 23 ന് ഉദയഭാനു നൽകിയ മുൻകൂർ ജാമ്യ ഹർജി ഹൈക്കോടതി പരിഗണിക്കും. ഈ ഹർജി നിലനിൽക്കുന്നതിനാലാണ് ഇപ്പോൾ ഉദയഭാനുവിനെ അറസ്റ്റ് ചെയ്യേണ്ടെന്ന് കോടതി അറിയിച്ചത്. എന്നാൽ അറസ്റ്റ് ഒഴിച്ച് ചോദ്യം ചെയ്യലടക്കമുള്ള എല്ലാ നടപടികളും അന്വേഷണ സംഘത്തിന് സ്വാകരിക്കാമെന്നും കോടതി വ്യക്തമാക്കി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top