യെച്ചൂരി പക്ഷത്തിന് തിരിച്ചടി; സിപിഎം കോൺഗ്രസ് സഹകരണത്തിന് അനുമതി ഇല്ല

ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പക്ഷത്തിന് പി ബിയിൽ തിരിച്ചടി. സിപിഎം കോൺഗ്രസ് സഖ്യം വേണ്ടെന്ന പ്രകാശ് കാരാട്ട് പക്ഷത്തിന്റെ നിലപാടിന് പോളിറ്റ് ബ്യൂറോയിൽ അംഗീകാരം ലഭിച്ചു. സഖ്യം ആവശ്യമാണെന്ന് മുന്നോട്ട് വച്ച യെച്ചൂരി പക്ഷത്തെ പിന്തള്ളിയാണ് കാരാട്ട് പക്ഷത്തിന്റെ തീരുമാനം പി ബി അംഗീകരിച്ചത്. യെച്ചൂരിയെ പിന്തുണച്ച് നേരത്തെ വി എസ് അടക്കമുള്ള മുതർന്ന നേതാക്കൾ രംഗത്തെത്തിയിരുന്നു. അതേസമയം അടുത്ത കേന്ദ്ര കമ്മിറ്റിയിൽ ആവശ്യം വീണ്ടും ഉന്നയിക്കുമെന്ന് ബംഗാൾ ഘടകം വ്യക്തമാക്കി.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News