ഹർത്താലിനെതിരെ വേറിട്ട പ്രതിഷേധവുമായി റവ. ഡോ ഡേവീസ് ചിറമേൽ

ഹർത്താലുകൾ ജനജീവിതം ദുസ്സഹമാക്കുന്നുവെന്നാരോപിച്ചാണ് തൃശൂരിൽ
വൈദികൻ വേറിട്ട പ്രതിഷേധവുമായി രംഗത്തെത്തിയത്.
തൃശൂർ വൈലത്തൂർ ഇടവക വികാരിയും കിഡ്‌നി ഫെഡറേഷൻ ഓഫ് ഇന്ത്യ ചെയർമാനുമായ ഡോ ഡേവിസ് ചിറമേലാണ് മുക്കാലിയിൽ കൈകാലുകൾ ബന്ധിച്ച് പ്രതിഷേധിച്ചത്.
ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം തടഞ്ഞുകൊണ്ടുള്ള പ്രതിഷേധ മാർഗമായ ഹർത്താൽ കാലഹരണപ്പെട്ട സമരമാർഗമാണെന്ന് പ്രഖ്യാപിച്ചാണ് റവ. ഡോ ഡേവീസ് ചിറമേലിന്റെ നേതൃത്വത്തിൽ പ്രതിഷേധ പരിപാടി നടന്നത്.
dr davis chiramel protest against hartal
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News