വയനാട് നൂല്‍പ്പുഴയില്‍ യുവാവിനെ കാട്ടാന കൊലപ്പെടുത്തിയ സംഭവം; ജില്ലയില്‍ ഹര്‍ത്താല്‍

വയനാട് നൂല്‍പ്പുഴയില്‍ യുവാവിനെ കാട്ടാന കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്ന് ജില്ലയില്‍ ഹര്‍ത്താല്‍. ഫാര്‍മേഴ്സ് റിലീഫ് ഫോറം ആണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍. അതേസമയം ഹര്‍ത്താലുമായി സഹകരിക്കില്ലെന്നാണ് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ഉള്‍പ്പെടെയുള്ള സംഘടനകളുടെ നിലപാട്.
ജില്ലയിലെ കടകമ്പോളങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കും. വന്യജീവി ആക്രമണത്തിനെതിരെ വനം വകുപ്പും ജനപ്രതിനിധികളും ഇടപെടല്‍ നടത്തണം. ഹര്‍ത്താലുകള്‍ നടത്തി ജനങ്ങളെ ബുദ്ധിമുട്ടിക്കുകയല്ല വേണ്ടത് – വയനാട് ജില്ലാ സെക്രട്ടറി ജോജിന്‍ ടി ജോയി പറഞ്ഞു.
Story Highlights : Hartal at Wayanad today
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here