Advertisement

ഡോക്ടറുടെ ഒ പി സമയം കഴിഞ്ഞു; പുൽപ്പള്ളിയിൽ കുഴഞ്ഞുവീണ വീട്ടമ്മക്ക് ചികിത്സ നൽകിയില്ലെന്ന് പരാതി

7 hours ago
Google News 2 minutes Read
wayanad

വയനാട് പുൽപ്പള്ളിയിൽ കുഴഞ്ഞ് വീണ വീട്ടമ്മക്ക് ചികിത്സ നൽകിയില്ലെന്ന് പരാതി. പുൽപ്പള്ളി കമ്മ്യൂണിറ്റി ഹെൽത്ത് സെൻററിലെ ഡ്യൂട്ടി ഡോക്ടർക്ക് എതിരെയാണ് ആരോപണം. ഒ പി സമയം കഴിഞ്ഞെന്ന് ചൂണ്ടിക്കാട്ടി പ്രാഥമിക ചികിത്സ നിഷേധിച്ചെന്നാണ് പരാതി. പുൽപ്പള്ളി കൃഷിഭവനിൽ മികച്ച കർഷകരെ ആദരിക്കുന്ന ചടങ്ങിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു വീട്ടമ്മ. അതിനിടെയാണ് കുഴഞ്ഞുവീണത്. ഉടൻ തന്നെ തൊട്ടടുത്തുള്ള കമ്യൂണിറ്റി ഹെൽത്ത് സെന്റററിൽ എത്തിച്ചെങ്കിലും ഡ്യൂട്ടി ഡോകട്ർ ഒ പി സമയം കഴിഞ്ഞെന്ന് പറഞ്ഞ് വീട്ടമ്മയ്ക്ക് ചികിത്സ നിഷേധിക്കുകയായിരുന്നു.

സംഭവത്തിൽ ഡോക്ടർക്കെതിരെ കുടുംബം പരാതി നൽകി. പഞ്ചായത്ത് അധികൃതർ ഡിഎംഒയ്ക്കാണ് പരാതി നൽകിയത്. വീട്ടമ്മയെ പിന്നീട് മറ്റൊരു സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി.

Story Highlights : A housewife who collapsed in Pulpally, Wayanad, was not given treatment, a complaint was filed

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here