മോഡിയ്‌ക്കെതിര അണി നിരക്കാൻ ആഹ്വാനം ചെയ്ത് യശ്വന്ത് സിൻഹ

നരേന്ദ്രമോഡി സർക്കാരിനെതിരെ വീണ്ടും മുതിർന്ന ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ യശ്വന്ത് സിൻഹ. രാജ്ശക്തിയ്‌ക്കെതിരെ ലോക്ശക്തി അണി നിരക്കണമെന്ന ആഹ്വാനമാണ് സിൻഹ ഉയർത്തുന്നത്.
വിദർഭയിൽ കർഷകരുടെ എൻജിഒ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു സർക്കാരിനെതിരെ ജനങ്ങൾ അണിനിരക്കണമെന്ന സിൻഹയുടെ ആഹ്വാനം. സോഷ്യലിസ്റ്റ് നേതാവ് ജയപ്രകാശ് നാരായണന്റെ വാക്കുകൾ ഉദ്ധരിച്ചായിരുന്നു സിൻഹയുടെ പ്രസംഗം.
ഇന്ത്യ സാമ്പത്തിക മാന്ദ്യം അനുഭവിക്കുകയാണെന്നും കണക്കുകൾ അതാണ് സൂചിപ്പിക്കുന്നതെന്നും പറഞ്ഞ സിൻഹ മോഡിയ്‌ക്കെതിരെയും വിമർശനങ്ങൾ ഉന്നയിച്ചു.
മോഡി കഴിഞ്ഞ ദിവസം നടത്തിയ പ്രസംഗത്തിൽ ഇന്ത്യ വികസനത്തിന്റെ പാതയിലാണെന്ന് പറയുകയുണ്ടായി. നിരവധി കാറുകളും മോട്ടോർ സൈക്കിളുകളും വിൽക്കുന്നതായും മോഡി പറഞ്ഞു. എന്നാൽ ഇതാണോ രാജ്യത്തിന്റെ വികസമെന്ന് സിൻ ഹ ചോദിച്ചു. വിൽപന ഉണ്ടെന്നും യാതൊരു വിധ നിർമ്മാണവും ഇന്ത്യയിൽ നടക്കുന്നില്ലെന്നും സിൻഹ വ്യക്തമാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here