വീണ്ടും റെക്കോർഡിട്ട് ഇന്ത്യ

കാണികളുടെ എണ്ണത്തിൽ റെക്കോർഡിട്ട് ഇന്ത്യ. അണ്ടർ 17 ഫിഫ ലോക കപ്പ് കാണാൻ എത്തിയ കാണുകളുടെ എണ്ണത്തിലാണ് ഇന്ത്യ റെക്കോർഡിട്ടിരിക്കുന്നത്.
ഇതിനകം 800,000 പേർ കളി കാണാൻ സ്റ്റേഡിയങ്ങളിലെത്തിയത് റെക്കോർഡാണ്. 2015 ചിലി ലോകകപ്പിനെത്തിയ കാണികളുടെ ഇരട്ടിയാണിത്.
ആദ്യമായി ലോകകപ്പിന് ആതിഥേയത്വമരുളുന്ന രാജ്യത്ത് ഇത് വലിയ നേട്ടമാണ്. സീനിയർ ലോകകപ്പിനോളം ആവേശമാണ് ഇന്ത്യയിലെ മത്സരങ്ങളെന്നും ടിക്കറ്റിനു വേണ്ടിയുള്ള മത്സരം അതിലും കടുത്തതാണെന്നും പ്രാദേശിക സംഘാടക സമിത് അധ്യക്ഷൻ ജാവിയർ സിപ്പി പറഞ്ഞു. പ്രീ ക്വാർട്ടർ മുതൽ ഫൈനൽ വരെയുള്ള ടിക്കറ്റുകൾ പൂർണ്ണമായും വിറ്റഴിഞ്ഞെന്ന് ജാവിയർ സിപ്പി അറിയിച്ചു.
india sets new record
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News