ഹണിമൂൺ എവിടെ എന്ന ചോദ്യത്തിന് ഉത്തരം പറഞ്ഞ് സാമന്ത

വിവാഹം കഴിഞ്ഞാൽ അടുത്ത ചോദ്യം എവിടേക്കാണ് ഹണിമൂൺ എന്നാണ്. ഇന്ന് കടൽ കടന്ന് മാസങ്ങൾ ചിലവഴിക്കുന്ന ഹണിമൂണിനോടാണ് യുവാക്കൾക്ക് താൽപര്യം. അതുകൊണ്ട് തന്നെ എവിടേക്കാകും നവമിഥുനങ്ങളുടെ യാത്രയെന്നറിയാൻ ചുറ്റുമുള്ളവർക്ക് ആകാംക്ഷ തോന്നു. ഈ ചോദ്യം തന്നെയാണ് കുറച്ച് ദിവസങ്ങളായി നാഗചൈതന്യയും സാമന്തയും കേൾക്കുന്നത്.
ഈ ചോദ്യത്തിനാണ് സാമന്ത ഇപ്പോൾ ഉത്തരം പറഞ്ഞിരിക്കുന്നത്. താനും നാഗചൈതന്യയും ഷൂട്ടിങ് തിരക്കിലാണെന്നും ഹണിമൂൺ ട്രിപ്പിന് ഇപ്പോൾ പദ്ധതിയില്ലെന്നുമാണ് താരം പറഞ്ഞത്. നിലവിൽ രണ്ട് ചിത്രങ്ങളിൽ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് സാമന്ത. നാഗചൈതന്യയുടെ പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് ഈ ആഴ്ച ആരംഭിക്കാനിരിക്കുകയാണ്. ഷൂട്ടിങ് പൂർത്തിയാക്കി രണ്ട് മൂന്ന് മാസത്തിന് ശേഷമായിരിക്കും ഹണിമൂൺ. ഒരു അഭിമുഖത്തിലാണ് താരം ഇത് പറഞ്ഞത്.
തെലുങ്ക് നായകൻ നാഗചൈതന്യയുമായി വിവാഹം കഴിഞ്ഞ് ദിവസങ്ങൾക്കകം തന്നെ തന്റെ സിനിമാ തിരക്കുകളിലേക്ക് നടി തിരിച്ചെത്തി. രജു ഗാരി ഗദ്ദി എന്ന സിനിമയുടെ പ്രോമോഷനാണ് സാമന്ത വിവാഹ ശേഷം ആദ്യമായി കാമറയ്ക്കു മുന്നിലെത്തിയത്. നടൻ നാഗാർജുനയ്‌ക്കൊപ്പമായിരുന്നു സാമന്തയുടെ അഭിമുഖ പരിപാടി.
samantha about honeymoon
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here