വിവാഹവേദിയില്‍ നിന്ന് സാമന്ത നാഗ ചൈതന്യയ്ക്ക് നല്‍കിയ വാക്ക്

samantha

ചായ് സാം വിവാഹം ആരാധകര്‍ മുഴുവന്‍ കാത്തിരുന്ന ഒരു താര വിവാഹമാണ്. എന്നാല്‍ വിവാഹം കഴിഞ്ഞ് ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഈ താരങ്ങള്‍ വാര്‍ത്തയില്‍ നിറയുകയാണ്. വിവാഹദിനത്തില്‍ സാമന്ത നാഗ ചൈതന്യയ്ക്ക് നല്‍കിയ വാക്കാണ് ഇക്കൂട്ടത്തില്‍ പുതിയത്. ക്രിസ്തീയ ആചാരപ്രകാരമുള്ള വിവാഹത്തില്‍ മോതിരം മാറും മുമ്പായാണ് സാമന്ത ഈ വാക്ക് നാഗ ചൈതന്യ നല്‍കിയത്.

😍😍😍

A post shared by samantha ruth prabhu (@samantharuthprabhuofficiall) on

‘എങ്ങനെയാണോ എല്ലാ വാദങ്ങളും ശബ്ദത്തിൽ ഒരു മാറ്റം പോലും ഇല്ലാതെ പരിഹരിക്കപ്പെടുന്നത്, എങ്ങനെയാണോ കരയാതെ എന്നെ ഒന്നിനും അനുവദിക്കാതിരുന്നത്. എന്നാൽ ഞാൻ എങ്ങനെയായിരിക്കണം എന്നു സ്വപ്നം കണ്ടതുപോലെ ഞാൻ പതുക്കെ മാറിത്തുടങ്ങിയത് നീ കാരണമാണ്. എനിക്ക് അറിയാവുന്നതിൽവച്ച് എറ്റവും പെർഫെക്ട് ആയ വ്യക്തി നീയാണ്. നമുക്ക് ജനിക്കാനിരിക്കുന്ന കുട്ടികൾക്കും നീ നല്ലൊരു അച്ഛനായിരിക്കും.ഇനി 100 ജന്മമെടുത്താലും 100 ലോകത്തിലും എപ്പോഴും ഞാൻ തിരഞ്ഞെടുക്കുക നിന്നെയായിരിക്കും’- എന്നാണ് സാമന്ത പറഞ്ഞത്. നിറകണ്ണുകളോടെ ഇടറിയ ശബ്ദത്തോടെയാണ് സാമന്ത ഇത് പറഞ്ഞ് പൂര്‍ത്തിയാക്കിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top