കുടുംബ ശ്രീയ്ക്കും കംപാഷനേറ്റ് കോഴിക്കോടിനും ഐക്യരാഷ്ട്ര സംഘടനയുടെ അംഗീകാരം
കുടുംബ ശ്രീ, കംപാഷനേറ്റ് കോഴിക്കോട് എന്നിവയെ കുറിച്ച് ഐക്യരാഷ്ട്ര സംഘടന പഠിക്കുന്നു. ഐക്യരാഷ്ട്ര സംഘടന വികസന പദ്ധതിയിലാണ് (യുഎൻഡിപി) കേരളത്തിലെ രണ്ട് പദ്ധതികൾ ഇടം പിടിച്ചത്.ഇന്ത്യയിലെ യുവാക്കളും സന്നദ്ധപ്രവർത്തനവും എന്ന പ്രമേയത്തിൽ തയാറാക്കിയ പട്ടികയിലാണ് ഇവ സ്ഥാനം പിടിച്ചത്. സഹായങ്ങളും സേവനങ്ങളും ആവശ്യമുള്ളവര്‍ക്ക് സ്വയം സന്നദ്ധമായി എത്തിക്കുന്ന പദ്ധതിയാണ് കംപാഷണേറ്റ് കോഴിക്കോട്. കോഴിക്കോട് കളക്ടറായിരുന്നു എന്‍ പ്രശാന്താണ് കംപാഷണേറ്റ് കോഴിക്കോടെന്ന പദ്ധതി നടപ്പാക്കിയത്.
കൂലിപ്പണിക്കാര്‍ മുതല്‍ ശാസ്ത്രജ്ഞര്‍ വരെ ഏത് മേഖലകളിലുള്ളവരാവട്ടെ, അവര്‍ക്കെല്ലാം തങ്ങള്‍ക്ക് കഴിവും താല്‍പര്യവുമുള്ള മേഖലകളില്‍ സന്നദ്ധസേവനത്തിന് അവസരമൊക്കുന്നുവെന്നതാണ് പദ്ധതിയുടെ സവിശേഷത. ആതുര സേവനം, രോഗികളുടെ പരിചരണം, ശുചീകരണം, കൊതുക് നിവാരണം, ആരോഗ്യം, വിദ്യാഭ്യാസം മുതല്‍ ആതുരസേവന മേഖലകളുമായി ബന്ധപ്പെട്ട സര്‍വേകള്‍, വെബ്ഡിസൈനിംഗ്, മൊബൈല്‍ ആപ് ഡെവലപിംഗ്, ആര്‍ക്കിടെക്ചറല്‍ ഡിസൈനിംഗ് തുടങ്ങി സേവനത്തിന്റെ അനന്തസാധ്യതകളാണ് പദ്ധതി തുറന്നിടുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here