അന്തരീക്ഷ മലിനീകരണം രൂക്ഷം; ഡീസൽ ജനറേറ്ററുകൾക്ക് നിരോധനം

diesel generators banned in delhi Delhi Air Pollution No Odd Even on Monday

ഡൽഹിയിൽ വായു മലിനീകരണത്തിന്റെ തോത് ക്രമാതീതമായി വർധിക്കുന്നതിനാൽ ഡീസൽ ജനറേറ്ററുകൾക്ക് വിലക്കേർപ്പെടുത്തി. ബദർപൂർ മേഖലയിലെ തെർമ്മൽ പ്ലാന്റിന്റെ പ്രവർത്തനവും താൽകാലിമായി നിർത്തിയിട്ടുണ്ട്. മാർച്ച് 15 വരെയാണ് നിരോധനം.

അന്തരീക്ഷ മലിനീകരണ നിയന്ത്രണ അതോറിറ്റിയാണ് കടുത്ത നടപടികളിലേക്ക് നീങ്ങുന്നത്. ഏതാനും ദിവസങ്ങൾക്കകം വാഹനങ്ങൾക്കുള്ള പാർക്കിങ് ഫീസ് നാലുമടങ്ങുവരെ വർധിപ്പിക്കാനും നീക്കമുണ്ട്.

ഡൽഹിയിൽ ദീപാവലി ആഘോഷത്തിന് മുന്നോടിയായി പടക്കങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയിരുന്നു.

diesel generators banned in delhi

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top