യുവരാജ് സിങിനെതിരെ ഗാർഹിക പീഡനത്തിന് കേസ്

ഇന്ത്യൻ ക്രിക്കറ്റ് താരം യുവരാജ് സിങിനെതിരെ ഗാർഹിക പീഡനത്തിന് കേസ്. യുവിയുടെ സഹോദരന്റെ ഭാര്യ അകൻക്ഷാ ശർമയാണ് ഗാർഹിക പീഡനത്തിന് പൊലീസിൽ പരാതി നൽകിയത്.
അകൻക്ഷായുടെ പരാതിയുടെ അടിസ്ഥാനത്തിൽ യുവരാജ് സിങ്, അമ്മ ഷബ്‌നം സിങ്, സഹോദരൻ സരോവർ സിങ് എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു. ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിലെ മത്സരാർഥി കൂടിയാണ് അകൻക്ഷ. ഇതിനിടെ യുവരാജിന്റെ അമ്മ ഷബ്‌നവും, അകൻക്ഷാക്കെതിരെ പരാതി നൽകിയിട്ടുണ്ട്. ആഭരണങ്ങൾ തിരിച്ചുകിട്ടണമെന്ന് കാട്ടിയാണ് പരാതി നൽകിയത്.
ഭർതൃവീട്ടിൽ നേരിട്ട പീഡനങ്ങൾക്ക് യുവി മൂക സാക്ഷിയായിരുന്നുവെന്നും,അമ്മ പറയുന്നത് അക്ഷരം പ്രതി അനുസരിക്കണമെന്ന് യുവി അകൻക്ഷായോട് ആവശ്യപ്പെട്ടിരുന്നുവെന്നും അതുകൊണ്ടാണ് യുവരാജിനെ പ്രതിചേർത്തതെന്ന് അകൻക്ഷാ വ്യക്തമാക്കി. ഒക്ടോബർ 21 ന് കേസിലെ ആദ്യ വാദം കേൾക്കും.
domestic violence case against yuvraj singh