വിവാഹം കഴിക്കണമെങ്കിൽ പണം നൽകണമെന്ന് കാമുകൻ; പണത്തിനായി കാമുകി കണ്ടെത്തിയ വഴി വൃക്ക വിൽക്കൽ

girl plans to sell kidney for marriage

വിവാഹം കഴിക്കാൻ സ്ത്രീധനം ആവശ്യപ്പെടുന്നത് കുറ്റകരമാണെങ്കിലും ഇന്നും അധികൃതർ അറിഞ്ഞോ അറിയാതെയോ സ്ത്രീധനം കൊടുത്ത് തന്നെയാണ് പെൺകുട്ടികൾ വിവാഹിതരാകുന്നത്. വിവാഹം മാതാപിതാക്കളുടെ സമ്മതത്തോടെയല്ല നടക്കുന്നതെങ്കിൽ സ്ത്രീധനം പ്രശ്‌നമായി വരാറില്ല. എന്നാൽ ഇവിടെ സ്‌നേഹിച്ച പെൺകുട്ടിയെ വിവാഹം കഴിക്കാൻ യുവാവ് കാമുകിയോട് തന്നെ പണം ആവശ്യപ്പെട്ടിരിക്കുകയാണ് !!

പണം കണ്ടെത്താൻ വഴിയൊന്നും കാണാതിരുന്ന പെൺകുട്ടി ഒടുവിൽ പണത്തിനായി വൃക്ക വിൽക്കാൻ ഒരുങ്ങി. ഇതിനായി ബിഹാറിൽ നിന്നും ഡൽഹിയിൽ എത്തി ഈ ഇരുപത്തിയൊന്നുകാരി. പെൺകുട്ടി വൃക്ക തട്ടിപ്പ് റാക്കറ്റിൽപെട്ട് എത്തിയതാണെന്ന് സംശയം തോന്നിയ ഡോക്ടർ പൊലിസിനേയും വനിതാകമ്മിഷനെയും വിവരമറിയിക്കുകയായിരുന്നു.

ആശുപത്രിയിലെത്തിയ വനിതാ കമ്മിഷൻ അംഗങ്ങൾ പെൺകുട്ടിയ്ക്ക് കൗൺസിലിങ് നൽകി. തന്നെ തന്റെ കാമുകൻ വിവാഹം കഴിക്കാമെന്ന് സമ്മതിച്ചിട്ടുണ്ടെന്നും എന്നാൽ അവൻ 1.8 ലക്ഷം രൂപ നൽകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും യുവതി പറഞ്ഞു. ഈ പണം നൽകാനാണ് വൃക്ക വിൽക്കാൻ തയ്യാറായത്. എന്നാൽ കാമുകനെതിരെ കേസ് കൊടുക്കണമെന്ന നിർദ്ദേശം പെൺകുട്ടി അംഗീകരിച്ചില്ല.

ആദ്യ വിവാഹത്തിൽ നിന്നും മോചനം നേടിയ പെൺകുട്ടി മാതാപിതാക്കൾക്കൊപ്പമായിരുന്നു താമസം. അതിനിടെ അയൽക്കാരനായ ഒരു യുവാവുമായി അടുപ്പത്തിലായി. എന്നാൽ ഈ ബന്ധം വീട്ടുകാർ അംഗീകരിച്ചില്ല. ഇതിനെതുടർന്നാണ് പെൺകുട്ടി കാമുകനുമായി ഒരുമിച്ച് ജീവിക്കണമെന്ന മോഹവുമായി പണമുണ്ടാക്കാനായി നാടുവിട്ടത്. കൗൺസിലിങിനു ശേഷം വീട്ടുകാരെ വിളിച്ചുവരുത്തി ഇവർക്കൊപ്പം പെൺകുട്ടിയെ വിട്ടയച്ചു.

girl plans to sell kidney for marriage

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top