Advertisement

നിങ്ങളുടെ വൃക്കകകൾ ആരോഗ്യമുള്ളതാണോ?;രോഗ ലക്ഷണങ്ങളും പ്രതിവിധിയും അറിയാം

2 hours ago
Google News 2 minutes Read

രക്തത്തിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യുകയും, ശരീരപ്രവര്‍ത്തനങ്ങള്‍ ശരിയായി നടക്കുന്നതിനും വൃക്കകള്‍ വഹിക്കുന്ന പങ്ക് വലുതാണ്. രക്തത്തിലുള്ള വിഷവസ്തുക്കളെ ഫിൽറ്റർ ചെയ്ത് മാറ്റുന്നതിനും, രക്തസമ്മർദ്ദം ഉയർത്തുന്ന ഹോർമോണുകൾ ,ചുവന്ന രക്താണുക്കൾ എന്നിവ ഉൽപ്പാദിപ്പിക്കുന്നതും കൂടാതെ ഇലക്ട്രോലൈറ്റ് ബാലൻസ് നിലനിർത്താനും ഇവ സഹായിക്കും.വൃക്ക സംബന്ധമായ അസുഖങ്ങള്‍ തുടക്കത്തിലെ കണ്ടെത്തുക പ്രയാസമാണ്, പലപ്പോഴും രോഗം മൂർച്ഛിച്ച അവസ്ഥയിലാകും രോഗ ലക്ഷണങ്ങൾ പോലും കണ്ട് തുടങ്ങുന്നത്.എന്നാൽ വൃക്കകളുടെ ആരോഗ്യത്തെ കുറിച്ചുള്ള അവബോധവും ശരിയായ നിരീക്ഷണവും ഉണ്ടെങ്കിൽ രോഗത്തെ പ്രതിരോധിക്കാൻ സാധിക്കും, ഇല്ലെങ്കിൽ രോഗം വൃക്ക തകരാറിലേക്കും പിന്നീട് ഡയാലിസിസ് അല്ലെങ്കിൽ ട്രാൻസ്പ്ലാൻറ് എന്നിവയിലേക്കും നയിക്കാം.

Read Also: അമിതമായി ഭക്ഷണം കഴിച്ചത് കൊണ്ട് മാത്രമാകില്ല കുടവയര്‍; ഈ കാരണങ്ങള്‍ കൂടി അറിഞ്ഞിരിക്കണം

വൃക്കകളുടെ പ്രവർത്തനത്തെ ബാധിക്കുന്ന രോഗങ്ങളായ ക്രോണിക് കിഡ്‌നി ഡിസീസ് , കിഡ്നി സ്റ്റോൺ ,വൃക്കകളിലുണ്ടാകുന്ന അണുബാധ ,ഗ്ലോമെറുലോനെഫ്രൈറ്റിസ് (വൃക്കയിലെ ഫിൽറ്ററുകളിൽ ഉണ്ടാകുന്ന വീക്കം) ,പോളിസിസ്റ്റിക് കിഡ്‌നി ഡിസീസ് എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു. പ്രമേഹം ,ഉയർന്ന രക്തസമ്മർദ്ദം ,അമിതവണ്ണം ,പുകവലി എന്നിവയെല്ലാം രോഗ സാധ്യത വർധിപ്പിക്കും. അറുപത് വയസ്സ് കഴിഞ്ഞവരിലാണ് ഈ രോഗം കൂടുതലായി കാണപ്പെടുന്നത്.

ചുവടെ കൊടുത്തിരിക്കുന്ന ലക്ഷണങ്ങളുണ്ടെങ്കിൽ വൃക്കകളുടെ പ്രവർത്തനം ശരിയായ രീതിയിലല്ലെന്ന് മനസിലാക്കാം

  • കാൽ , കൈ ,കണങ്കാൽ എന്നിവയ്ക്കുണ്ടാകുന്ന വീക്കം
  • വിശപ്പില്ലായ്‌മ ,ശരീരഭാരം കുറയുക
  • വരണ്ട ചർമ്മം
  • കണ്ണുകൾക്ക് ചുറ്റുമുണ്ടാകുന്ന വീക്കം
  • ഇടയ്ക്കിടെ ഉണ്ടാകുന്ന മൂത്രശങ്ക
  • മൂത്രത്തിൽ രക്തം കാണപ്പെടുക
  • ഉറക്കമില്ലായ്മ

വൃക്കയുടെ ആരോഗ്യ സംരക്ഷണത്തിനായി ഇവയൊക്കെ ശ്രദ്ധിക്കാം ;

  • ശരീരത്തിലെ ജലാംശം നിലനിർത്തുന്നതിനും , മാലിന്യങ്ങളും വിഷവസ്തുക്കളും നീക്കം ചെയ്യുന്നതിനും ദിവസവും 8 മുതൽ 10 ഗ്ലാസ് വെള്ളം കുടിക്കുക. ഇതിനോടൊപ്പം കൃത്യമായ ഭക്ഷണക്രമവും പാലിക്കേണ്ടതാണ്.
  • ഉപ്പും പഞ്ചസാരയും ഉപയോഗിക്കുന്നത് പരിമിതപ്പെടുത്തുക. പഞ്ചസാര അമിതമായി അടങ്ങിയ ഭക്ഷണങ്ങളും പാനീയങ്ങളും ഒഴിവാക്കേണ്ടതാണ്. പഞ്ചസാര ഉപയോഗം പ്രമേഹത്തിനും അമിത വണ്ണത്തിനും കാരണമാവുകയും പിന്നീട് വൃക്കകളുടെ തകരാറിലേക്ക് നയിക്കുകയും ചെയ്യും.
  • അമിത രക്തസമ്മർദ്ദം ഉണ്ടാക്കുന്ന സാഹചര്യങ്ങൾ ഒഴിവാക്കുക. സമ്മർദ്ദം വർധിക്കുന്നത് വൃക്കകളുടെ പ്രവർത്തനത്തെ ബാധിക്കും.
  • പുകവലിയും മദ്യപാനവും ഒഴിവാവാക്കുക. പുകവലി രക്തധമനികൾക്ക് കേട് വരുത്തുകയും വൃക്കകളിലേക്കുള്ള രക്തയോട്ടം കുറയ്ക്കുകയും ചെയ്യുന്നു. മദ്യം വൃക്കകൾക്ക് മേൽ സമ്മർദ്ദം ഉണ്ടാക്കുകന്നതിനാൽ ഇവയുടെ ഉപയോഗം ദോഷകരമാണ്.
  • ഇടയ്ക്കിടെ ആരോഗ്യപരിശോധന നടത്തുന്നത് രോഗം മുൻകൂട്ടി കണ്ടെത്താൻ സഹായിക്കും. അതിനാൽ മൂത്രവും രക്തവും മാസത്തിലൊരിക്കൽ പരിശോധിക്കുന്നത് ഗുണം ചെയ്യും.

Story Highlights : How to check if your kidneys are healthy

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here