അമിതമായി ഭക്ഷണം കഴിച്ചത് കൊണ്ട് മാത്രമാകില്ല കുടവയര്‍; ഈ കാരണങ്ങള്‍ കൂടി അറിഞ്ഞിരിക്കണം

വയര്‍ കൂടുന്നുവെന്ന് തോന്നിയാല്‍ ഉടനെ കഠിന ഡയറ്റും വ്യായാമവും തുടങ്ങിവയ്ക്കുന്നവരാണ് നമ്മള്‍ ഭൂരിഭാഗം പേരും. എത്രപേര്‍ക്ക് ഇത് തുടര്‍ന്ന് കൊണ്ടുപോകാനാകുമെന്നത് വേറെ ചോദ്യം. അമിതമായി ഭക്ഷണം കഴിക്കുന്നത് കൊണ്ടാണ് വയര്‍ ചാടുന്നതെന്നും അതിനാല്‍ തന്നെ ഭക്ഷണം കുറച്ചാല്‍ വയറും കുറയുമെന്നാണ് നമ്മുടെ ധാരണ. ഇത് ഏറെക്കുറെ ശരിയുമാണ്. എന്നാല്‍ ഇത് മാത്രമല്ല വയര്‍ ചാടിത്തുടങ്ങിയാല്‍ വേറെയും ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. ( Expert Reveals 5 Hidden Causes You’re Ignoring)
സ്‌ട്രെസ്
നിങ്ങള്‍ക്ക് മാനസിക സമ്മര്‍ദം കൂടുമ്പോള്‍ ശരീരത്തില്‍ കോര്‍ട്ടിസോള്‍ എന്ന ഹോര്‍മോണ്‍ അളവ് ഉയരുന്നു. കുടവയറിന് ഇതുമൊരു കാരണമാകാം. പൗച് പോലെ വയര്‍ ചാടുന്നുവെങ്കില്‍ സ്‌ട്രെസ് നിയന്ത്രിക്കാന്‍ ധ്യാനം, യോഗ പോലുള്ള മാര്‍ഗങ്ങള്‍ തേടാം.
സ്ത്രീകളില്‍ പിസിഒസ്
സ്ത്രീകളിലെ പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രോം ഇന്‍സുലിന്‍ റെസിസ്റ്റന്‍സ് എന്ന അവസ്ഥയ്ക്ക് കാരണമാകുന്നു. അടിവയര്‍ വല്ലാതെ ചാടിയത് പോലെ തോന്നുന്നതിന് അതും ഒരു കാരണമാകാം.
Read Also: CPIMനെ വെട്ടിലാക്കി ജി സുധാകരൻ; കോൺഗ്രസിൽ ഇടഞ്ഞ് കെ സുധാകരൻ; തലവേദനയായി സുധാകരന്മാർ
തൈറോയ്ഡ്
തൈറോയ്ഡ് ഹോര്‍മണ്‍ അളവ് കുറയുന്നത് വയര്‍ ചാടാന്‍ കാരണമാകും. തൊടുമ്പോള്‍ വളരെ സോഫ്റ്റായി തോന്നുന്ന വിധത്തില്‍ വയര്‍ ചാടി വരികയാണെങ്കില്‍ ഇതൊന്ന് പരിശോധിക്കാം.
സ്ത്രീകളിലെ ആര്‍ത്തവവിരാമം
ആര്‍ത്തവ വിരാമത്തോട് അടുക്കുമ്പോള്‍ ഇന്‍സുലിന്‍ റെസിസ്റ്റന്‍സ് ഉണ്ടാകുന്നതും ഈസ്‌ട്രൊജന്‍ അളവ് കുറയുന്നതും അടിവയര്‍ ചാടാന്‍ കാരണമാകുന്നു.
മദ്യപാനം
ഭക്ഷണം നിയന്ത്രിച്ചാണ് കഴിക്കുന്നതെങ്കിലും മദ്യപാനം ഒഴിവാക്കിയില്ലെങ്കില്‍ കുടവയര്‍ കുറയ്ക്കാന്‍ പ്രയാസപ്പെടും. മുന്‍ ഭാഗത്ത് കൊഴുപ്പടിഞ്ഞ് ഒരു കുടം കണക്കെ വയര്‍ തള്ളി നില്‍ക്കുന്നത് മദ്യപാനം മൂലമാകാം.
Story Highlights : Expert Reveals 5 Hidden Causes You’re Ignoring
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here