KL17L202; നവജാതശിശുവിനെയും കൊണ്ട് പോയ ആംബുലന്‍സിന് വഴി കൊടുക്കാത്ത കാറ്

പ്രസവിച്ച ഉടന്‍ ശ്വാസ തടസ്സം അനുഭവപ്പെട്ട നവജാത ശിശുവിനേയും കൊണ്ട് ആംബുലന്‍സിന് വഴികൊടുക്കാതെ കാറുകാരന്‍. ഇത് വ്യക്തമാക്കുന്ന വീഡിയോയും പുറത്ത് വന്നിട്ടുണ്ട്. നിരവധി തവണ ഹോണ്‍ മുഴക്കിയിട്ടും കാറുകാരന്‍ ആംബുലന്‍സിന് വഴി മാറിക്കൊടുത്തില്ല. സൈഡ് കൊടുക്കാന്‍ സാഹചര്യം ഒത്ത് വന്നിട്ടും വഴി കൊടുക്കാതെ ഹോണ്‍ അടിച്ചു മുന്നോട്ട് പോകുകയാണ് കാറ്. വീഡിയോയില്‍ ഈ ദൃശ്യങ്ങള്‍ വ്യക്തമായി കാണാനാവും. പെരുമ്പാവൂരില്‍ നിന്ന് കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്കുള്ള യാത്രയിലായിരുന്നു ആംബുലന്‍സ്. 15മിനിട്ടുകൊണ്ട് എത്താവുന്നിടത്ത് മുപ്പത്തഞ്ച് മിനിട്ട് എടുത്താണ് അവസാനം കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്. നിര്‍മ്മല്‍ ജോസ് ആളുടെ വണ്ടിയാണിതെന്നാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ വെബ് സൈറ്റില്‍ നിന്ന് ലഭിക്കുന്ന വിവരം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here