ഏകദിന റാങ്കിങ്ങ്; ഇന്ത്യയ്ക്ക് ഒന്നാം സ്ഥാനം നഷ്ടമായി

India lose top ODI spot to South Africa in latest ICC rankings

ഐസിസി ഏകദിന റാങ്കിങ്ങിൽ ഇന്ത്യയ്ക്ക് ഒന്നാം സ്ഥാനം നഷ്ടമായി.
ദക്ഷിണാഫ്രിക്കയാണ് ഇന്ത്യയെ പിന്തള്ളി ഒന്നാം സ്ഥാനം പിടിച്ചെടുത്തത്. ബംഗ്ലാദേശിനെതിരായ രണ്ടാം ഏകദിനവും ജയിച്ചതോടെയാണ് ദക്ഷിണാഫ്രിക്കയ്ക്ക് ഈ നേട്ടം സ്വന്തമായത്.

അതേസമയം, രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട ഇന്ത്യൻ പടയ്ക്ക്
ന്യൂസിലാൻഡിനെതിരായ ആദ്യ ഏകദിനം വിജയിച്ചാൽ ഒന്നാം സ്ഥാനം തിരിച്ചുപിടിക്കാം.

എന്നാൽ ബംഗ്ലാദേശിനെതിരായ മൂന്നാം ഏകദിനത്തിൽ ദക്ഷിണാഫ്രിക്ക ജയിച്ചാൽ ഒന്നാം സ്ഥാനം വീണ്ടും ആഫ്രിക്കൻ ശക്തികൾക്ക് സ്വന്തമാകും.

India lose top ODI spot to South Africa in latest ICC rankings

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top