ഐപിഎസ് ഉദ്യോഗസ്ഥ ചമഞ്ഞ് ലക്ഷങ്ങൾ തട്ടിയ സ്ത്രീ പിടിയൽ

woman disguised as IPS officer robs lakhs

ഐപിഎസ് ഉദ്യോഗസ്ഥയെന്ന വ്യാജേന പലരിൽ നിന്നും ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ സ്ത്രീ പിടിയിൽ. കോട്ടയം കുമാരനല്ലൂർ സ്വദേശി അഷിതയാണ് അറസ്റ്റിലായത്.

പാലക്കാട് വീട് വാടകയ്‌ക്കെടുത്തു വിജിലൻസ് ഡിപ്പാർട്ട്‌മെന്റിൽ ലോ ആൻഡ് ഓർഡർ ഓഫീസറാണെന്നു പ്രചരിപ്പിച്ച് താമസിക്കുകയായിരുന്നു. ശമ്പളം ലഭിക്കുമ്പോൾ തിരികെ കൊടുക്കാമെന്നു പറഞ്ഞ് അയൽവാസിയുടെ മകനിൽനിന്ന് മൂന്നു ലക്ഷം രൂപ വാങ്ങിയിരുന്നു. 57,000 രൂപ ശമ്പളമുണ്ടെന്നു പറഞ്ഞു വിശ്വസിപ്പിച്ച് ഓട്ടോ ഡ്രൈവർമാർ ഉൾപ്പെടെയുള്ളവരിൽനിന്ന് ഇവർ പണം വാങ്ങിയിരുന്നു.

തന്നെ കബളിപ്പിച്ച് മൂന്നു ലക്ഷം രൂപ കൈക്കലാക്കിയ അഷിതയെ അന്വേഷിച്ചെത്തിയ ആലത്തൂർ സ്വദേശി സാന്റോ വൈക്കം പോലീസിൽ പരാതി നൽകിയതോടെയാണ് തട്ടിപ്പുകൾ ചുരുളഴിഞ്ഞത്.

woman disguised as IPS officer robs lakhs

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top