Advertisement

രണ്ട് കോടി രൂപ കവർച്ച; പ്രതികൾ സഞ്ചരിച്ച കാറിന്റെ കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പുറത്ത്, അന്വേഷണം ഊർജിതം

7 hours ago
Google News 3 minutes Read
CAR ROBBERY

മലപ്പുറം തിരൂരങ്ങാടിയിൽ കാർ തടഞ്ഞുനിർത്തി രണ്ട് കോടി രൂപ കവർന്ന സംഭവത്തിൽ, പ്രതികൾ പണവുമായി രക്ഷപ്പെടുന്നതിന്റെ കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. ചെറുമുക്ക് ടൗൺ, കുണ്ടൂർ അത്താണി, കൊടിഞ്ഞി റോഡ് എന്നിവിടങ്ങളിലൂടെ പ്രതികൾ സഞ്ചരിച്ച കാറിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ ലഭ്യമായിട്ടുള്ളത്. നേരത്തെ കടുവള്ളൂർ ഭാഗത്തുനിന്നുള്ള ദൃശ്യങ്ങളും പുറത്തുവിട്ടിരുന്നു.

കഴിഞ്ഞ വ്യാഴാഴ്ചയാണ് നന്നമ്പ്ര സ്വദേശി പറമ്പിൽ ഹനീഫയുടെ കൈവശമുണ്ടായിരുന്ന രണ്ട് കോടി രൂപ ഹോക്കി സ്റ്റിക്കുകളും വടിവാളുകളും ഉപയോഗിച്ച് ഭീഷണിപ്പെടുത്തി നാലംഗ സംഘം കവർന്നത്. കൊടിഞ്ഞിയിൽ നിന്ന് പണം വാങ്ങി താനൂരിലേക്ക് പോവുകയായിരുന്ന ഹനീഫയെ നന്നമ്പ്ര മേലേപ്പുറത്ത് വെച്ച് കാറിലെത്തിയ സംഘം തടഞ്ഞുനിർത്തി പണം തട്ടുകയായിരുന്നു.

Read Also: ‘അദാനിയേയും അംബാനിയേയും സഹായിക്കാന്‍ ബിഹാറില്‍ 65 ലക്ഷം വോട്ടുകള്‍ വെട്ടി’; വോട്ട് കൊള്ള ആരോപണം ആവര്‍ത്തിച്ച് രാഹുല്‍ ഗാന്ധി

സംഭവത്തിന് ശേഷം പ്രതികൾ സഞ്ചരിച്ച കാർ കണ്ടെത്താൻ പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. പുതിയ സിസിടിവി ദൃശ്യങ്ങൾ അന്വേഷണത്തിൽ നിർണായകമാകുമെന്നാണ് കരുതുന്നത്. എന്നാൽ കവർച്ച നടത്തിയ സംഘത്തെ ഇതുവരെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. പ്രതികളെക്കുറിച്ച് സൂചനകൾ ലഭിച്ചിട്ടുണ്ടെന്നും, ഉടൻ തന്നെ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് അറിയിച്ചു.

Story Highlights : Two crore rupees robbery; More CCTV footage of the car in which the accused were travelling has been released, investigation intensifies

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here