Advertisement

‘അദാനിയേയും അംബാനിയേയും സഹായിക്കാന്‍ ബിഹാറില്‍ 65 ലക്ഷം വോട്ടുകള്‍ വെട്ടി’; വോട്ട് കൊള്ള ആരോപണം ആവര്‍ത്തിച്ച് രാഹുല്‍ ഗാന്ധി

7 hours ago
Google News 2 minutes Read
rahul

വോട്ട് കൊള്ള ആരോപണം ആവര്‍ത്തിച്ച് രാഹുല്‍ ഗാന്ധി ബിഹാറില്‍. മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ പുതുതായി ചേര്‍ത്ത വോട്ടുകള്‍ കൂട്ടത്തോടെ ബിജെപിയിലേക്ക് പോയെന്ന് രാഹുല്‍ പറഞ്ഞു. ബിഹാറിലെ 65 ലക്ഷം വോട്ടുകള്‍ വെട്ടിയത് അദാനിയേയും അംബാനിയേയും സഹായിക്കാനെന്നും ആരോപണമുണ്ട്. വോട്ടര്‍ അധികാര്‍ യാത്രയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബിഹാറില്‍ ലക്ഷക്കണക്കിന് ആളുകളുടെ പേരാണ് വോട്ടര്‍പട്ടികയില്‍ നിന്ന് ഒഴിവാക്കിയത്. ചിലര്‍ മരിച്ചെന്ന് പറഞ്ഞു. പാവങ്ങളെ ഒഴിവാക്കി. 65 ലക്ഷം വോട്ടുകള്‍ ഇങ്ങനെ വെട്ടിയത് അദാനിയേയും അംബാനിയെയും സഹായിക്കാനാണ്. മഹാരാഷ്ട്രയില്‍ വോട്ട് കൊള്ള നടന്നു. പുതിയതായി ചേര്‍ത്ത വോട്ടുകള്‍ ബിജെപിയിലേക്ക് കൂട്ടമായി പോയി. തെരഞ്ഞെടുപ്പ് കമ്മീഷനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും ചേര്‍ന്ന് വോട്ട കൊള്ള നടത്തി- അദ്ദേഹം പറഞ്ഞു.

Read Also: സി. പി രാധാകൃഷ്ണൻ എൻഡിഎ ഉപരാഷ്ട്രപതി സ്ഥാനാർഥി

താന്‍ ഉന്നയിച്ച ആരോപണങ്ങളില്‍ ഒന്നിന് പോലും തിരഞ്ഞെടുപ്പ് കമ്മിഷന്‍ മറുപടി പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മിഷന്‍ മോദിയും അമിത്ഷായും പറഞ്ഞത് പ്രകാരമാണ് വ്യാപകമായി പേരുകള്‍ നീക്കം ചെയ്തതെന്നും അദ്ദേഹം ആരോപിച്ചു. ഒരു കേസ് പോലും തിരഞ്ഞെടുപ്പ് കമ്മിഷനെതിരെ നല്‍കാന്‍ കഴിയാത്ത വിധം കാര്യങ്ങള്‍ അട്ടിമറിച്ചുവെന്നും എന്തൊക്കെ സംഭവിച്ചാലും ഒരടി പോലും പിന്നോട്ട് പോകില്ലെന്നും അദ്ദേഹം പറഞ്ഞു.

വോട്ടര്‍ അധികാര്‍ യാത്രയുടെ ഒന്നാം ദിനം സമാപിച്ചു. നാളെ ഔറംഗബാദില്‍ നിന്ന് യാത്ര തുടങ്ങും. ഇന്ത്യ സഖ്യ നേതാക്കളം ഇന്നത്തെ യാത്രയില്‍ രാഹുല്‍ ഗാന്ധിക്കൊപ്പം ചേര്‍ന്നിരുന്നു.

Story Highlights : Rahul Gandhi repeats allegations of vote rigging

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here