ദിലീപിന് സുരക്ഷ ഒരുക്കിയ സ്വകാര്യ വാഹനം കസ്റ്റഡിയിൽ

കൊച്ചയിൽ നടിയെ അക്രമിച്ച കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി ദിലീപിന് സുരക്ഷയൊരുക്കിയ സ്വകാര്യ വാഹനം പോലീസ് കസ്റ്റഡിയിലെടുത്തു. 5 വാഹനങ്ങളാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
ഗോവ ആസ്ഥനമായി പ്രവർത്തിക്കുന്ന തണ്ടർ ഫോഴ്‌സ് എന്ന സ്വകാര്യ സുരക്ഷാ ഏജൻസിയാണ് ദിലീപിന് സുരക്ഷ ഒരുക്കുന്നത്.
നേരത്തെ ദിലീപ് സുരക്ഷ തേടിയ സാഹചര്യം അന്വേഷണ സംഘം പരിശോധിക്കുമെന്നും, ആയുധങ്ങളുടെ സഹായത്തോടെയാണോ സുരക്ഷയെന്ന് സംഘം അന്വേഷിക്കുമെന്നും പറഞ്ഞിരുന്നു.
മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥർ ദിലീപിനൊപ്പം ഇനിമുതൽ ഉണ്ടാകുക. വിരമിച്ച മലയാളി പോലീസ് ഉദ്യോഗസ്ഥനാണ് സുരക്ഷ ചുമതല.
dileep security vehicle seized by police
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News