കാബൂൾ ചാവേറാക്രമണം; മരണ സംഖ്യ 72ആയി

kabul bomb blast

കാബൂളിൽ രണ്ടിടത്തായി ഉണ്ടായ ചാവേറാക്രമണത്തിൽ മരണ സംഖ്യ 72 ആയി. ഷിയാ വിഭാഗത്തിന്റെ പള്ളിയായ ഇമാം സമനിൽ നടന്ന ചാവേർ സ്‌ഫോടനത്തിൽ മുപ്പത്തൊൻപത് പേരാണ് മരിച്ചത്. വെള്ളിയാഴ്ച നിസ്‌ക്കാരത്തിനെത്തിയവരുടെ നേരെ നിറയൊഴിച്ച ശേഷം ചാവേർ പൊട്ടിത്തെറിക്കുകയായിരുന്നു.

ഗോർ പ്രവശ്യയിൽ ഒരു സുന്നി പള്ളിയിലും ആക്രമണം ഉണ്ടായി. അന്താരാഷ്ട്ര മാധ്യമങ്ങൾ നൽകുന്ന വിവരമനുസരിച്ച് 33 പേർ ഇവിടെ മരിച്ചു. സ്‌ഫോടനത്തിൻറെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.

പരിക്കേറ്റവരിൽ പലരുടെയും നില ഗുരുതരമാണ്. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. കഴിഞ്ഞ ഓഗസ്റ്റിൽ കാബൂളിൽ ചാവേർ പൊട്ടിത്തെറിച്ച് മരിച്ചത് 30 പേർ ആയിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top