ഇന്ത്യക്കാരെ ഐഎസിലേക്ക് റിക്രൂട്ട് ചെയ്തിരുന്ന സ്ത്രീ പിടിയിൽ

philippines woman recruiter of ISIS caught

ഇന്ത്യക്കാരെ ഐഎസ് ഭീകരസംഘടനയിലേക്ക് റിക്രൂട്ട് ചെയ്തിരുന്ന സ്ത്രീ പിടിയിൽ. കരേൻ ഐഷ ഹാമിഡൺ എന്ന വനിതയാണു പിടിയിലായത്. ഫിലിപ്പീൻസിലെ ഭീകരനേതാവായ മുഹമ്മദ് ജാഫർ മക്വിഡിന്റെ വിധവയാണ് കരേൻ.

സമൂഹമാധ്യമങ്ങളിലൂടെ ഐഎസ് ആശയങ്ങൾ പ്രചരിപ്പിക്കുകയും യുവാക്കളെ ആകർഷിക്കുകയുമായിരുന്നു കരേൻ ചെയ്തിരുന്നതെന്ന് ദേശീയ അന്വേഷണ ബ്യൂറോ അറിയിച്ചു. 2016ലാണ് രാജ്യാന്തര തലത്തിൽ കുപ്രസിദ്ധയായ കരേൻ, ഫെയ്‌സ്ബുക്, ടെലഗ്രാം, വാട്‌സാപ്പ് ഗ്രുപ്പുകൾ വഴി ‘വിദേശ പോരാളി’കളെ ഇന്ത്യയിൽ നിന്നും മറ്റു രാജ്യങ്ങളിൽ നിന്നുമായി റിക്രൂട്ട് ചെയ്യുന്നതായി കണ്ടെത്തിയത്.

ഇതേത്തുടർന്ന് വിവിധ രാജ്യങ്ങളിലെ ഏജൻസികൾ ഇവർക്കു വേണ്ടിയുള്ള തിരച്ചിൽ നടത്തിവരികയായിരുന്നു. കഴിഞ്ഞ വർഷം കരേന്റെ വിവരങ്ങൾ അന്വേഷിച്ച് എൻഐഎ ഫിലിപ്പീൻസ് സർക്കാരിനു കത്തയച്ചിരുന്നു. അവരുടെ ഡിയേഗോയിലുള്ള വിലാസവും ഫോൺ നമ്പറുകളും എൻഐഎയ്ക്ക് ഫിലിപ്പീൻസ് ലഭ്യമാക്കുകയും ചെയ്തിരുന്നു.

philippines woman recruiter of ISIS caught

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top