വീരമൃത്യുവരിച്ച ഇന്ത്യന്‍ സൈനികരുടെ കുടുംബത്തിന് താങ്ങായി അക്ഷയ് കുമാര്‍

akshay kumar

വീരമൃത്യു വരിച്ച സൈനികരുടെ ബന്ധുക്കള്‍ക്ക് സഹായവുമായി നടന്‍ അക്ഷയ്കുമാര്‍.25000 രൂപയുടെ ചെക്കാണ് ഓരോ കുടുംബത്തിനും സമ്മാനമായി നല്‍കിയത്.തിയ വര്‍ഷത്തില്‍ പുത്തന്‍ ഉണര്‍വോടെ ജീവിക്കണമെന്ന സന്ദേശം അടങ്ങിയ താരത്തിന്റെ കത്തും ചെക്കിനോടൊപ്പം ഉണ്ട്.

I am aware that you must be recalling their lovely memories during Diwali. The tragedy that has befallen your family is immense and I pray to god that you overcome this tragedy with fortitude and usher in the new year,” “I wish to offer sweets and a small gift for the children to buy books. I request you to accept them,” – എന്നാണ് താരം എഴുതിയിരിക്കുന്നത്. മഹാരാഷ്ട്രയിലെ 103 സൈനികരുടെ കുടുംബത്തിനാണ് ദീപാവലി ദിനത്തില്‍ താരത്തിന്റെ സ്നേഹസമ്മാനം എത്തിയത്.

മഹാരാഷ്ട്രയിലെ കൊല്‍ഹാപ്പൂര്‍ മേഖലയിലെ സ്‌പെഷ്യല്‍ ഐജി വിശ്വാസ് നംഗരെ പാട്ടീലാണ് ഇത്തരമൊരു ഉദ്യമത്തിന് തുടക്കമിട്ടത്. മധുര പലഹാരങ്ങള്‍,കുട്ടികള്‍ക്കുള്ള പുസ്തകങ്ങള്‍ എന്നിവയുള്‍പ്പെടുന്ന സമ്മാനങ്ങള്‍ നല്‍കാനായിരുന്നു തീരുമാനം എന്നാല്‍ സഹായം നല്‍കാന്‍ സന്നദ്ധത പ്രകടിപ്പിച്ച് താരം എത്തിയതോടെ യാണ് പണം നല്‍കാന്‍ തീരുമാനിച്ചത്.

akshay kumar, Diwali

 

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top