ചുവപ്പണിഞ്ഞും കാവിയണിഞ്ഞും പച്ചയണിഞ്ഞും അവരെത്തും മേര്‍സലിന് പിന്തുണയുമായി മുരളി ഗോപി

മെര്‍സലിന് എതിരെ നടക്കുന്ന പ്രചരണത്തിനെതിരെ നടനും സംവിധായകനും തിരക്കഥാകൃത്തുമായ മുരളി ഗോപി രംഗത്ത്. ആവിഷ്കാര സ്വാതന്ത്ര്യം എന്നത് ഒരു ജനാധിപത്യ രാഷ്ട്രീത്തിലെ ഏതൊരു കലാകാരന്റെയും മൗലിക അവകാശമാണ്. ഈ സ്വാതന്ത്ര്യത്തെ ഹനിക്കുന്നവർക്ക് പ്രത്യേകിച്ച് ഒരു നിറം ഉണ്ടെന്ന് ഞാൻ വിശ്വസിക്കുന്നില്ല. ചുവപ്പണിഞ്ഞും കാവിയണിഞ്ഞും പച്ചയണിഞ്ഞും ഒക്കെ ഇവർ എത്തും, സൗകര്യവും അവസരവും അനുസരിച്ച്. എന്നാണ് മുരളി ഗോപി ഫെയ്സ് ബുക്കില്‍ കുറിച്ചിരിക്കുന്നത്. മുകളി ഗോപി തിരക്കഥ എഴുതിയ ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്ന ചിത്രത്തിന് സിപിഎം നേതാക്കളെ വിമര്‍ശിച്ചു എന്ന പേരില്‍ അപ്രഖ്യാപിത വിലക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. വ്യംഗ്യമായിട്ടാണെങ്കിലും പോസ്റ്റില്‍ ഇതു കൂടി പരാമര്‍ശിച്ചിരിക്കുകയാണ് മുരളി ഗോപി. മുരളി ഗോപിയുടെ പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം വായിക്കാം
murali gopi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here